Spread the love

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൻ്റെ മതിൽക്കെട്ടിനകത്ത് പ്രവർത്തിക്കുന്ന കടകൾ കഴിഞ്ഞവർഷത്തേക്കാൾ ഇരട്ടിയോളം തുകയ്ക്കാണ് ലേലത്തിൽ പോയിരിക്കുന്നത്.

video
play-sharp-fill

ഭക്തജനങ്ങളെ ചൂഷണം ചെയ്തു അവരിൽ നിന്നും തോന്നുംപടി തുക ഈടാക്കി ലാഭം കൊയ്യാം എന്ന ഉദ്ദേശത്തിലാണ് ലേലത്തുക കൂട്ടി പിടിച്ചിരിക്കുന്നത്.

എണ്ണക്കടയിൽ നിന്നും ഭക്തജനങ്ങൾക്ക് കൊടുക്കുന്ന എണ്ണയ്ക്ക് അളവിലും ഗുണത്തിലും നിലവാരം പുലർത്താതെയാണ് കൊടുക്കുന്നതെന്ന് വ്യാപക പരാതി ഉയർന്നിട്ടുണ്ട്. അതിൽ പ്രധാനമായും വലിയ വിളക്കിൽ ഒഴിക്കുന്ന എണ്ണക്കുടം ദേവസ്വം ബോർഡ് നിശ്ചയിച്ചിരിക്കുന്ന അളവിനെക്കാൾ
അളവിലാണ് കൊടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ലേലത്തിൽ ഉൾപ്പെടുത്താത്തവയും എണ്ണക്കടയിൽ വിൽക്കുന്നുണ്ട്. അതിൽനിന്നും ടിയാന്മാർ കൊള്ള ലാഭമാണ് ഈടാക്കുന്നത്. വലിയ വിളക്കിൽ നിരന്തരം മോശമായ എണ്ണ ഒഴുക്കുന്നത് മൂലം പുകപടർന്ന് കരിപിടിക്കുന്നതിനാൽ ബലിക്കൽ പുരയുടെ മുകൾ ഭാഗത്തെ ക്ഷേത്രത്തിലെ അമൂല്യമായ ശില്‌പഭംഗി ആകെ നശിച്ച അവസ്ഥയാണ്.

എണ്ണയുടെ ഗുണനിലവാരത്തെപ്പറ്റി യാതൊരുവിധ പരിശോധനയും നടക്കുന്നില്ല. ഗുണനിലവാരം ഉറപ്പുവരുത്തി വിൽക്കുന്നതിനും ലേലത്തിൽ ഉൾപ്പെടുത്താത്ത വസ്‌തുക്കൾ വിൽക്കുന്നത് തടയുന്നതിനും നടപടി സ്വീകരിക്കു ന്നതിനോടൊപ്പം ഭക്തജനങ്ങൾക്ക് മിതമായ നിരക്കിൽ എണ്ണ ലഭ്യമാക്കുന്നതിനും നടപടി എടുക്കണമെന്ന് ആവശ്യം ശക്തം.

മാലക്കടയിലും അമിതമായ തുകയ്ക്ക് ലേലത്തിൽ പിടിച്ച് ഭക്തരെ ചൂഷണം ചെയ്യുന്നുവെന്ന് ഭക്തർക്കിടയിൽ വ്യാപകമായ പരാതിയുണ്ട് . മാലകളുടെ അളവും ഗുണവും വിലയും ബോർഡ് നിശ്ചയിച്ച രീതിയിൽ തന്നെയാണോ എന്ന് പരിശോധിക്കണ്ടതാണ്.

ദേവസ്വം ബുക്സ്റ്റാൾ എന്ന പേരിൽ നടത്തിവരുന്ന സ്ഥാപനത്തിൽ ദേവസ്വം ബുക്കുകൾ ഒന്നും വില്‌പന നടത്താതെയും മറ്റു വസ്‌തുക്കൾ (ഉദാ: മാല, വള തുടങ്ങിയ ലേഡീസ് ഐറ്റംസ്, കളിപ്പാട്ടങ്ങൾ) അമിതമായ വില ഈടാക്കി വിൽക്കുന്നതായി ഭക്തജനങ്ങൾക്കിടയിൽ പരാതി ഉയർന്നിട്ടുണ്ട്. ഇതിനും ആവശ്യമായ മേൽനടപടികൾ സ്വീകരിക്കേണ്ടതാണ്.

കൂടാതെ ക്ഷേത്രത്തിനു സമീപം ദേവസ്വം ബോർഡ് ലേലത്തിൽ കൊടുത്തിരിക്കുന്ന കംഫർട്ട് സ്റ്റേഷനിൽ യാതൊരുവിധ ശുചീകരണ പ്രവർത്തികൾ നടത്താതെയും തോന്നുംപടി ചാർജ് ഈടാക്കി ഭക്തജനങ്ങളെ ചൂഷണം ചെയ്യുന്നതായി പരക്കെ പരാതിയുണ്ട്.

കംഫർട്ട് സ്റ്റേഷൻ്റെ പരിസരവും മറ്റും ശുചിത്വമില്ലാതെയും ദുർഗന്ധം വമിക്കുന്ന രീതിയിലുമാണ് നടത്തിവരുന്നത്. വർഷകാലമായാൽ ഈ കംഫർട്ട് സ്റ്റേഷൻ പരിസരം വെള്ളം കെട്ടിനിന്ന് പ്രവേശി ക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ആയതിനും വേണ്ട നടപടികൾ സ്വീകരി ക്കേണ്ടതാണ്.

ദേവസ്വം ബോർഡ് പ്രകാരം അല്ല മാലയുടെ വില്പന. ഇപ്പോൾ 800 മുതൽ 1000 രൂപ മാലക്ക് ഈടാക്കുന്നു. ഉപദേശക സമിതി ഇതിനെതിരെ വിജിലൻസ് ഒമ്ബഡ്‌സ്മാൻ ദേവസ്വം പ്രസിഡന്റ്‌ ഇവർക്കു പരാതി നൽകി. മാല അമിത വിലക്ക് എതിരെ ഭക്തർക്കിടയിൽ വ്യാപകമായി പ്രധിഷേധമുയർന്നു.

ദേവസ്വം വിലവിവരം പ്രസിദ്ധപ്പെടുത്തി മാല വിൽ ക്കണമെന്നു ഉപദേശക സമിതി ആവശ്പെട്ട്.. മാല വിഷയത്തിൽ മേൽനടപടി ഉണ്ടായില്ല എങ്കിൽ കോടതിയെ സമീപിക്കാനാണ് ഉപദേശക സമിതി തീരുമാനമെന്ന് സെക്രട്ടറി മഹേഷ്‌ രാഘവൻ പറഞ്ഞു.