Spread the love

കൊച്ചി: സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പൊലീസിന്റെ പരിശോധനകളിൽ ശ്രദ്ധേയ സാന്നിധ്യമായി മാറുകയാണ് മിസ്റ്റി. കെ-9 സ്ക്വാഡിലെ എട്ട് വയസുള്ള ലാബ്രഡോർ റിട്രീവർ വിഭാഗത്തിൽപ്പെട്ട നർക്കോട്ടിക് സ്നിഫറായ മിസ്റ്റി മയക്കുമരുന്ന് കണ്ടെത്തുന്നതിൽ വിദഗ്ധയാണ്.

video
play-sharp-fill

മയക്കുമരുന്ന് തിരിച്ചറിയുന്നതിനുള്ള പ്രത്യേക പരിശീലനം നേടിയ മിസ്റ്റി, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, പെരുമ്പാവൂർ പട്ടണം എന്നിവിടങ്ങളിലുൾപ്പെടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ നിർണായക പങ്കുവഹിച്ചു. നിരവധി മയക്കുമരുന്ന് വേട്ടകളിൽ മിസ്റ്റിയുടെ സേവനം അന്വേഷണ സംഘങ്ങൾക്ക് സഹായകമായിട്ടുണ്ട്.

മികച്ച സേവനത്തിനുള്ള അംഗീകാരമായി മിസ്റ്റിക്ക് പലതവണ ഗുഡ് സർവീസ് എൻട്രി ഉൾപ്പെടെയുള്ള ബഹുമതികൾ ലഭിച്ചിട്ടുണ്ട്. സീനിയർ സിപിഒമാരായ കെ.ജെ. രാജീവും വി.എ. ശ്രീകുമാറുമാണ് മിസ്റ്റിയുടെ ഹാൻഡ്ലർമാർ. മിസ്റ്റിക്കൊപ്പം എക്സ്പ്ലോസീവ് സ്നിഫർമാരായ ജാമി, ബെർട്ടി, അർജുൻ, ക്രൈം സീൻ ട്രാക്കർമാരായ മാർലി, ടിൽഡ എന്നിവരും കെ-9 സ്ക്വാഡിന്റെ ഭാഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group