Spread the love

ബെംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘത്തിന് നിയമപരമായ രജിസ്ട്രേഷനും സാമ്പത്തിക സുതാര്യതയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖർഗെ ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന് കത്തയച്ചു. രാജ്യത്തെ മറ്റ് സംഘടനകളെപ്പോലെ ആർഎസ്എസും നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

video
play-sharp-fill

രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ സംഘടനകൾക്കും ബാധകമായ നിയമങ്ങളും ചട്ടങ്ങളും ആർഎസ്എസിനും ബാധകമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. സംഘടനയ്ക്ക് ലഭിക്കുന്ന ധനസഹായങ്ങളുടെ വിവരങ്ങൾ പരസ്യമാക്കുകയും സാമ്പത്തിക ഇടപാടുകളിൽ പൂർണ സുതാര്യത ഉറപ്പാക്കുകയും വേണമെന്ന് പ്രിയങ്ക് ഖർഗെ ആവശ്യപ്പെട്ടു.

നികുതി ഉൾപ്പെടെയുള്ള നിയമപരമായ ബാധ്യതകൾ കൃത്യമായി പാലിക്കണമെന്നും കത്തിൽ പറയുന്നു. ആർഎസ്എസും കർണാടക സർക്കാരും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ ഈ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group