Spread the love

ഇടുക്കി: വിവാദ പരാമർശവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി. ജനങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി പണി തന്നെന്നാണ് എംഎം മണിയുടെ വിവാദ പരാമർശം.

video
play-sharp-fill

തദ്ദേശ തെര‍ഞ്ഞെടുപ്പ് ഫലം അവസാന ഘട്ടത്തിലേക്ക് എത്തുമ്ബോള്‍ എല്‍ഡിഎഫ് കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് എംഎം മണിയുടെ പ്രതികരണം. വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചുവെന്നും എംഎം മണി വിമര്‍ശിച്ചു. ”ഇതെല്ലാം വാങ്ങിച്ച്‌ നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ടുണ്ട്. എന്നിട്ട് ഏതോ തക്കതായ, നൈമിഷികമായ വികാരത്തിന് വോട്ട് ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്.

നന്ദികേടല്ലാതെ പിന്നെ അനുകൂലമാണോ? ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തില്‍ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു എന്നാണ് എനിക്ക് തോന്നുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നല്ല ഒന്നാന്തരം പെൻഷണൻ മേടിച്ച്‌ ഇഷ്ടം പോലെ തിന്നു. എന്നിട്ട് നേരെ എതിര് വോട്ട് ചെയ്തുവെന്ന് പറഞ്ഞാല്‍, അതിന്‍റെ പേര് ഒരുമാതിരി പെറപ്പ്പണീന്ന് പറയും.” ജനങ്ങളെ പരിഹസിക്കുന്ന രീതിയിലുള്ള എംഎം മണിയുടെ പരാമര്‍ശങ്ങളിങ്ങനെ.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻ പ്രതികരിച്ചു. തിരുത്തേണ്ട നിലപാടുണ്ടെങ്കില്‍ തിരുത്തുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍‌ വ്യക്തമാക്കി. ജനവിധി സൂക്ഷ്മ തലത്തില്‍ പരിശോധിക്കും. തിരുവനന്തപുരം കോർപറേഷൻ ബിജെപി മുന്നിലെത്തിയത് നിസ്സാരമല്ലെന്നും ഗൗരവമുള്ള വിഷയമാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. ഡീല്‍ ആക്ഷേപം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു