Spread the love

തിരുവനന്തപുരം: കേരളത്തില്‍ കാലവർഷം ശക്തിപ്രാപിക്കുന്നതിനിടയില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ച്‌ കേന്ദ്ര ജല കമ്മിഷൻ. പ്രളയ ഭീഷണി മുന്നില്‍ക്കണ്ട് രണ്ടു നദികള്‍ ക്ക് കമ്മിഷൻ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

video
play-sharp-fill

തിരുവനന്തപുരത്തെ കരമനയാർ , പത്തനംതിട്ടയിലെ മണിമല നദികളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.ഈ നദികളില്‍ ഇറങ്ങാനോ നദി മുറിച്ച്‌ കടക്കാനോ പാടില്ലെന്ന് മുന്നറിയിപ്പ് ഉണ്ട്.

നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പുലർത്തണം എന്നും പ്രളയ സാധ്യതയുള്ള ഇടങ്ങളില്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിന്ന് ജനങ്ങള്‍ മാറി താമസിക്കണമെന്നും നിർദ്ദേശം ഉണ്ട്.