
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം നഗരസഭയില്‍ യുഡിഎഫിന് മികച്ച വിജയം. യുഡിഎഫ് 32 സീറ്റിലും എല്‍ഡിഎഫ് 15 സീറ്റിലും എൻഡിഎ ആറു സീറ്റിലും വിജയിച്ചു.
കഴിഞ്ഞ തവണ 21 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്.
സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച ബിൻസി സെബാസ്റ്റ്യന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്.
കഴിഞ്ഞ തവണ 22 സീറ്റില്‍ വിജയിച്ച എല്‍ഡിഎഫ് 15 ലേക്കും എട്ടു സീറ്റുകളില്‍ വിജയിച്ചിരുന്ന ബിജെപി ആറിലേക്കും ചുരുങ്ങി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംഎല്‍എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, മാണി സി. കാപ്പൻ, ഫ്രാൻസിസ് ജോർജ് എംപി തുടങ്ങിയവരുടെ ചിട്ടയായ
പ്രവർത്തനമാണ് കോട്ടയം നഗരസഭയില്‍ യുഡിഎഫിനെ തുണച്ചത്. കേരളാ കോണ്‍ഗ്രസിലൂടെ നഗരസഭാ ഭരണം പിടിക്കാമെന്ന എല്‍ഡിഎഫിന്റെ മോഹമാണ് പൊലിഞ്ഞത്.







