
തൃശ്ശൂര്‍: മാസപ്പടി കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് ആരോപിച്ചു സതീശന് സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ കരിമണല്‍ കമ്പനിയുടെ പണം കൈപ്പറ്റിയവരാണ്.
അതിനാല്‍ കേരള സർക്കാർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് യുഡിഎഫ് സർക്കാരിലെ രണ്ടു മന്ത്രിമാർക്ക് ലഭിച്ചതെന്ന വിവരമാണ് പുറത്തുവന്നത്. കേസ് കേന്ദ്ര ഏജൻസികള്‍ അന്വേഷിക്കണം. സംസ്ഥാന പൊലീസ് ഈ കേസ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസന്വേഷണം സുഗമമായി നടക്കണം, സത്യം പുറത്ത് വരണം എന്ന് കോടതി ഉത്തരവുകളിലൂടെ ബോധ്യമാവുകയാണ്. തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നതിനാല്‍ കോടതിയില്‍ നിന്ന് പൂർണമായും നീതി ലഭിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് നടന്ന് കഴിഞ്ഞതിനാല്‍ കോടതി സെർച്ച് നടത്താൻ അനുമതി നല്‍കിയിട്ടും തടസ്സപ്പെടുത്താനാണ് ശ്രമം ഉണ്ടായത്. യുഡിഎഫ് സർക്കാർ നിഷ്ക്രിയമായി നില്‍ക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി എം ആർ എല്‍ കേസില്‍ വസ്തുത പുറത്തുവരുന്നതില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ ഭയമുണ്ട്. തങ്ങളുടെ മുഖംമൂടി അഴിഞ്ഞു വീഴുമെന്ന് ഇരു കൂട്ടർക്കും ഭയം ഉണ്ട്. കൊള്ള മുതലില്‍ ഇരുവർക്കും പണം കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു







