Spread the love

മുനമ്പം മിനിഹാർബറിലെ ഐസ് പ്ലാന്റിലുണ്ടായ അമോണിയം ചോർച്ചയെ തുടർന്ന് പ്രദേശവാസികൾക്ക് ശ്വാസതടസ്സം. പ്രദേശത്തെ 4 വീടുകളിലെ പത്തോളം പേർക്കാണ് ശ്വാസതടസം ഉണ്ടായത്. ഇവരെ മുനമ്പം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഭിത്തിയുടെ സ്ലാബ് അമോണിയ പൈപ്പിൽ തകർന്ന് വീണ് പൈപ്പ് പൊട്ടിയതാണ് ചോർച്ചക്ക് കാരണമായത്. സംഭവത്തെ തുടർന്ന് ഫയർ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

video
play-sharp-fill