Spread the love

മുംബൈ: ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനങ്ങള്‍ക്കുള്ള പുതിയ ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി മുന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്.

video
play-sharp-fill

പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പ്രഖ്യാപിച്ച ടീമിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച സൂര്യകുമാര്‍, ടീമിലിടം നേടിയ പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

അടുത്ത ഐസിസി ടൂര്‍ണമെന്റുകള്‍ ലക്ഷ്യമിട്ട് ടീമില്‍ വലിയ അഴിച്ചുപണികള്‍ നടത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചതോടെ സൂര്യകുമാറിന് ടീമിലെ സ്ഥാനവും ക്യാപ്റ്റന്‍സിയും നഷ്ടമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് തൊട്ടുപിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പുതിയ ടീമിന് ആശംസകള്‍ നേര്‍ന്നത്.

”വളരെ പ്രതിഭയുള്ള ഈ ടീമിന് വരാനിരിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ എല്ലാവിധ ആശംസകളും നേരുന്നു.” സൂര്യകുമാര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ഇന്ത്യയെ ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്താന്‍ സഹായിച്ച്‌ വെറും മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സൂര്യകുമാറിന് ക്യാപ്റ്റന്‍ സ്ഥാനവും ടീമിലെ ഇടവും ഒരുമിച്ച്‌ നഷ്ടമാകുന്നത്. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയതാണ് സൂര്യകുമാറിന് തിരിച്ചടിയായത്.