ദുരൂഹത നീങ്ങാതെ പതിനെട്ടുകാരിയുടെ തിരോധാനം : കാണാതായി മൂന്നുമാസമാകുമ്പോൾ സംസ്ഥാനത്തിനകത്തും പുറത്തും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പൊലീസ്
സ്വന്തം ലേഖകൻ
ആലപ്പുഴ : ചെങ്ങന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ പതിനെട്ടുകാരിയെ കാണാതായി മൂന്നു മാസമാകുമ്പോൾ പെൺകുട്ടിയെ കണ്ടെത്താനാകാതെ കുഴങ്ങി പൊലീസ്. ചെങ്ങന്നൂർ പാണ്ടനാട് പഞ്ചായത്ത് 12 ാം വാർഡിൽ പടിഞ്ഞാറ്റുംമുറി മീത്തിൽ തെക്കേതിൽ കൃഷ്ണവേണിയെയാണ് കഴിഞ്ഞ നവംബർ ആറു മുതൽ വീട്ടിൽ നിന്നും കാണാതായത്.
കാണാതായ ദിവസം രാവിലെ 11 വരെ വീട്ടിലുണ്ടായിന്നുവെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. കൃഷ്ണവേണിയെ കാണാതാകുമ്പോൾ മഞ്ഞ ചുരിദാറും സ്വർണ കൊലുസ്, സ്വർണമാല, സ്വർണ കമ്മൽ എന്നിവ അണിഞ്ഞിരുന്നതായി മാതാപിതാക്കൾ ചെങ്ങന്നൂർ പൊലീസിൽ നൽകിയ പരാതിയിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയെ തുടർന്ന് വീട്ടുകാരുടെ സംശയങ്ങളും നിഗമനങ്ങളും അനുസരിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഇതിനകം പൊലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.
കുംബാംഗങ്ങളും ബന്ധുക്കളും അവരുടേതായ വഴിയിലും അന്വേഷണം നടത്തുന്നുണ്ട്. യുവതിയുടെ തിരോധാനം സംബന്ധിച്ച പരാതിയിൽ കേസെടുത്ത പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
അന്വേഷണം ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിനകത്തും പുറത്തും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ളള ഒരുക്കത്തിലാണ് പൊലീസ്.അതിനിടെ യുവതിയുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഹൈകോടതിയിൽ ഹേയ്ബിയസ് കോർപസ് ഹർജി നൽകിയിട്ടുണ്ട്.
പെൺകുട്ടിയെ സംബന്ധിച്ച് വിവരം ലഭിക്കുന്നവർ ഡിവൈഎസ്.പിയുടെ 9497990043 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് വ്യക്തമാക്കി.