Spread the love

കോഴിക്കോട്: വടകരക്കടുത്ത് കുനിങ്ങാട് റിട്ട. പ്രധാനാധ്യാപികയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുനിങ്ങാട് കുറുങ്ങോട്ട് ഇല്ലത്തെ പുഷ്പവല്ലി (73)യെയാണ് രാത്രി ഏഴ് മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്നു.

video
play-sharp-fill

സമീപത്ത് താമസിക്കുകയായിരുന്ന സഹോദരന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.