സംസ്ഥാനത്തെ ഖനനമേഖലയില്‍ മാറ്റം വരുത്തിയേക്കില്ല

സംസ്ഥാനത്തെ ഖനനമേഖലയില്‍ മാറ്റം വരുത്തിയേക്കില്ല

കോട്ടയം: 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ഭേദഗതി കേരളത്തിലെ ഖനനമേഖലയിൽ വലിയ മാറ്റമുണ്ടാക്കില്ല. 2015 ൽ തന്നെ ഖനന നിയമലംഘനങ്ങൾക്കുള്ള പിഴയിൽ കേരളം ഇളവ് വരുത്തിയതാണ് ഇതിന് കാരണം. കെ.എം.എം.സി റൂൾ 2015 എന്നറിയപ്പെടുന്ന ഈ നിയമം പിഴയടച്ച് നിയമലംഘനം ക്രമപ്പെടുത്താൻ സംസ്ഥാനത്ത് അവസരമൊരുക്കി. ഖനനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചട്ടലംഘനത്തിന് പിഴയടയ്ക്കാമെന്നാണ് കേന്ദ്രം ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്. അതൊരു ക്രിമിനൽ കുറ്റമല്ല. 2015 ലെ കേരള ആക്ട് പ്രകാരം അനുവദിച്ച പ്രദേശത്തിന് പുറത്തോ അളവിൽ കൂടുതലോ പാറ ഖനനം ചെയ്താൽ ജിയോളജി വകുപ്പ് നിശ്ചയിക്കുന്ന നിരക്കിൽ അധിക റോയൽറ്റി നൽകേണ്ടിവരും.

2015 ലെ നിയമം പ്രാബല്യത്തിൽ വന്നപ്പോൾ അനധികൃത ക്വാറികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ കഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ലഭിച്ച പരാതികളിൽ വിവിധ ആർ.ഡി.ഒമാർക്ക് മുമ്പാകെ കേസുകളിൽ നടപടി സ്വീകരിക്കാൻ കഴിഞ്ഞില്ല. ഭൂമി കൈയേറ്റം പോലുള്ള കേസുകളിൽ നടപടിയെടുക്കാൻ പോലും പൊലീസിന് കഴിയാത്ത സാഹചര്യവും ഉണ്ടായിരുന്നു. സർക്കാർ ഭൂമിയിൽ പോലും അനുമതിയില്ലാതെ ഖനനം നടത്തുമ്പോൾ പിഴ നൽകേണ്ടി വരും.

കോട്ടാങ്ങൽ, വള്ളിക്കോട്, കുരിയന്നൂർ, വടശ്ശേരിക്കര എന്നിവിടങ്ങളിലെ ക്വാറികളുടെ പുറമ്പോക്കിലും വനഭൂമിയിലും കൈയേറ്റം നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിട്ടും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാത്തത് 2015 ലെ നിയമത്തിന്‍റെ പേരിലാണ്. വന്യജീവി സങ്കേതങ്ങൾക്ക് സമീപം പാറ തകർന്നിട്ടും കാര്യമായ നിയമനടപടികളൊന്നും ഉണ്ടായിട്ടില്ലെന്നതും സമാനമായ സാഹചര്യത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group