പെരിയാ കേസിലെ പ്രതികളായ സിപിഎമ്മുകാരെ രക്ഷിക്കാൻ സുപ്രീംകോടതിയിൽ നിന്നും വക്കീലന്മാരെ ഇറക്കാൻ ലക്ഷങ്ങൾ ചെലവഴിക്കും ; സർക്കാർ ക്ഷണപ്രകാരം പ്രഭാഷണത്തിനെത്തിയ നൊബേൽ സമ്മാന ജേതാവിന് യാത്രാക്കൂലി കൊടുക്കാൻ പോലും പണമില്ലാതെ നാണംകെട്ട് ധനകാര്യ വകുപ്പ്

പെരിയാ കേസിലെ പ്രതികളായ സിപിഎമ്മുകാരെ രക്ഷിക്കാൻ സുപ്രീംകോടതിയിൽ നിന്നും വക്കീലന്മാരെ ഇറക്കാൻ ലക്ഷങ്ങൾ ചെലവഴിക്കും ; സർക്കാർ ക്ഷണപ്രകാരം പ്രഭാഷണത്തിനെത്തിയ നൊബേൽ സമ്മാന ജേതാവിന് യാത്രാക്കൂലി കൊടുക്കാൻ പോലും പണമില്ലാതെ നാണംകെട്ട് ധനകാര്യ വകുപ്പ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഔദ്യോഗിക പരിപാടികൾക്കായി സർക്കാർ ക്ഷണപ്രകാരം കേരളത്തിൽ പ്രഭാഷണത്തിനെത്തിയ രസതന്ത്ര നൊബേൽ ജേതാവും വിഖ്യാത ശാസ്ത്രജ്ഞനുമായ മൈക്കൽ ലെവിറ്റിന്റെ യാത്രച്ചെലവ് 10 മാസം കഴിഞ്ഞിട്ടും നൽകിയിട്ടില്ല.

ഈ വിവാദം മുന്നിൽ നിൽക്കുമ്പോഴാണ് പെരിയ ഇരട്ടക്കൊല കേസിൽ പ്രതികളെ രക്ഷപ്പെടുത്തുന്നതിനായി സുപ്രീംകോടതി വരെ നിയമ പോരാട്ടം നടത്തുന്നതും ഖജനാവിൽ നിന്ന് കോടികൾ മുടക്കുന്നതും. പ്രതികളെ രക്ഷിക്കുന്നതിനായി കോടികൾ മുടക്കുന്ന സർക്കാരാണ് ഔദ്യോഗിക പരിപാടികൾക്കായി സർക്കാർ ക്ഷണപ്രകാരം ലോകപ്രശസ്തനായ ശാസ്ത്രജ്ഞന് പണം നൽകാൻ മടികാണിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ ക്ഷണപ്രകാരം യുഎസിൽ നിന്നും സ്വന്തം പണം മുടക്കി കേരളത്തിൽ എത്തിയ ലെവിറ്റിന് 7 ലക്ഷത്തോളം രൂപയാണു നൽകേണ്ടിയിരുന്നത്. 3 ലക്ഷം രൂപ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് (അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) നൽകി. ബാക്കിയുള്ള തുക മാസങ്ങൾ നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കും ശേഷം ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഒക്ടോബറിൽ അനുവദിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ പണം കൈമാറുന്ന നടപടി സർവകലാശാലയിലെ ചുവപ്പു നാടയിൽ കുരുങ്ങി കിടക്കുകയാണ്. കേന്ദ്രാനുമതി പോലും കിട്ടാത്ത പദ്ധതികൾക്ക് വിദേശ കൺസൾട്ടന്റുകളെ നിയോഗിച്ച് കോടികൾ കൊടുക്കുന്ന സർക്കാരാണ് കേരളത്തിലേത്.കൺസൾട്ടന്റ് രാജിലൂടെ കമ്മീഷൻ ലക്ഷ്യമിട്ടാണ് ഇതെല്ലാം നടക്കുന്നത്. എന്നാൽ ലെവിറ്റിന് പണം കൊടുത്താൽ കമ്മീഷൻ കിട്ടില്ല. അതാണ് ലെവിറ്റിനെ പാഠം പഠിപ്പിക്കുന്ന ചുവപ്പുനാട.

നൊബേൽ പുരസ്‌കാരം ലഭിച്ച ലെവിറ്റ് കഴിഞ്ഞ ജനുവരിയിലാണ് സർക്കാരിന്റെ ക്ഷണപ്രകാരം എത്തിയത്. കേരളത്തെ സ്‌നേഹിക്കുന്ന ലെവിറ്റ് 2010 ലും പ്രഭാഷണത്തിനെത്തിയിരുന്നു. ജനുവരിയിലെ പ്രധാന പരിപാടി. അസാപ്പിന്റെ നേതൃത്വത്തിൽ കുസാറ്റിൽ സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുത്തു.

ഔദ്യോഗിക പരിപാടികൾക്കു ശേഷം കുമരകത്തു വേമ്പനാട് കായലിൽ ഹൗസ് യാത്രയ്ക്കു പോയ ലെവിറ്റിനെയും ഭാര്യയെയും പണിമുടക്കിന്റെ പേരിൽ തടഞ്ഞതു ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

എന്നാൽ പണിമുടക്കിനിടെ സമരാനുകൂലികൾ തന്നെ കുട്ടനാട്ടിൽ തടഞ്ഞത് നിസാര സംഭവമെന്ന് ലെവിറ്റ് പിന്നീട് പറഞ്ഞിരുന്നു. തെറ്റിദ്ധാരണ മൂലമാകാം തന്നെ തടഞ്ഞത്. എങ്കിലും രണ്ട് മണിക്കൂറോളം ഇരിക്കേണ്ടി വന്നത് ദൗർഭാഗ്യകരമെന്നും മൈക്കൽ ലെവിറ്റ് പറഞ്ഞിരുന്നു.

കുമരകം കാണുന്നതിനായി ഭാര്യയ്‌ക്കൊപ്പമാണ് ലെവിറ്റ് ആലപ്പുഴയിൽ എത്തിയത്. ആർ ബ്ലോക്കിൽ വച്ചാണ് അദ്ദേഹം സഞ്ചരിച്ച ബോട്ട് പണിമുടക്ക് അനുകൂലികൾ തടഞ്ഞുവെച്ചത്. നൊബേൽ സമ്മാന ജേതാവാണെന്നതുൾപ്പടെയുള്ള കാര്യങ്ങൾ പറഞ്ഞിട്ടും പണിമുടക്ക് അനുകൂലികൾ കേൾക്കാൻ തയ്യാറായില്ലെന്നതും വലിയ ആക്ഷേപങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.