തീർഥാടകരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള തീരുമാനം, ശബരിമലയ്ക്കെതിരെയുള്ള സർക്കാർ ഗൂഢാലോചന : ഹിന്ദു ഐക്യവേദി

തീർഥാടകരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള തീരുമാനം, ശബരിമലയ്ക്കെതിരെയുള്ള സർക്കാർ ഗൂഢാലോചന : ഹിന്ദു ഐക്യവേദി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:ശബരിമലസന്നിധാനത്തു കോവിഡ് പോസിറ്റീവ് ആയ ജീവനക്കാരുടെ എണ്ണം വര്ധിക്കുന്ന സാഹചര്യത്തിലും കൂടുതൽ തീർത്ഥാടകരെ ശബരിമല ദർശനത്തിന് അനുവദിക്കാനുള്ള തീരുമാനം, ശബരിമല തീർത്ഥാടനത്തെ അട്ടിമറിക്കാനുള്ള സർക്കാർ ഗൂഢാലോചനയാണെന്ന് ഹിന്ദുഐക്യവേദി നേതാക്കൾ പത്ര സമ്മേളനത്തിൽ ആരോപിച്ചു.

ശബരിമലയിലെ കോവിഡ് വ്യാപനസ്ഥിതി വിലയിരുത്താൻ ഹിന്ദുഐക്യവേദി നിയോഗിച്ച പ്രതിനിധി സംഘം എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവടങ്ങളിൽ സന്ദർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരൻ, സംസ്ഥാന സമിതി അംഗം ആർ.എസ്.അജിത്, അയ്യപ്പസേവാസംഘം സംസ്ഥാന സെക്രട്ടറി മനോജ് എരുമേലി, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡൻറ് കെ.പി.ഗോപിദാസ്, വർക്കിംഗ് പ്രസിഡൻറ് റ്റി.ഹരിലാൽ, ജനറൽ സെക്രട്ടറി രാജേഷ്‌ നട്ടാശേരി എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശിച്ചത്.

അന്യ സംസ്ഥാന ഭക്തർ വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയാണ് ശബരിമലയിൽ എത്തുന്നത്. കോവിഡ് ബാധിതർ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ വ്യാപന സാഹചര്യം സൃഷ്ടിക്കാൻ അത് കാരണമാകും.

കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് ആരോഗ്യവകുപ്പും തീർത്ഥാടന ആരംഭത്തിൽ തന്നെ എതിർപ്പ് രേഖപെടുത്തിയിരുന്നതാണ്.ഈ നിർദ്ദേശങ്ങളെയും അവഗണിച്ചു ചീഫ് സെക്രട്ടറി സമിതി ഘട്ടം ഘട്ടമായി കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചതിൽ അയ്യപ്പഭക്ത സംഘടനകൾക്കു പ്രതിഷേധമുണ്ട്.

ആന്ധ്രാ, തമിഴ് നാട്, കർണാടക എന്നീ സംസ്ഥാനത്ത് നിന്നെത്തിയ,അയ്യപ്പഭക്തർക്ക് നടത്തിയ ആന്റിജൻ ടെസ്റ്റിലും, സന്നിധാനത്തു 6 ജീവനക്കാർക്കും കോവിഡ്‌ പോസിറ്റീവായ സാഹചര്യം നിലനിൽക്കുമ്പോഴാണ്, ദേവസ്വം ബോർഡിന്റെ ഈ ആവശ്യം വീണ്ടു വിചാരമില്ലാത്തതാണ്.

ശബരിമല വരുമാനം ഗണ്യമായി കുറഞ്ഞു എന്നതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പോലും പാലിക്കാതെ

സാമ്പത്തിക വരുമാനം ലക്ഷ്യമിട്ട് ദേവസ്വം ബോർഡ് ഉന്നയിച്ച ആവശ്യം ദൂരവ്യാപക പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക പരാധീനത പരിഹരിക്കാൻ സർക്കാർ നൽകേണ്ടുന്ന വർഷാശനം വർധിപ്പിച്ചു നൽകണമെന്ന്‌ ഹിന്ദു ഐക്യവേദി നേതാക്കൾ ആവശ്യപ്പെട്ടു.

സന്നിധാനത്ത് കോവിഡ് രോഗികൾ എത്തിയത് ഗുരുതരമായ പരിശോധന പിഴവും, സുരക്ഷാ വീഴ്ചയുമാണെന്നും കുറ്റപ്പെടുത്തി.

ശബരിമല പൂങ്കാവനത്തിൻ്റെ തകർച്ച ലക്ഷ്യമാക്കിയുള്ള തുടർച്ചയായ ആചാരലംഘനങ്ങൾക്കെതിരെ ശബരിമല അയ്യപ്പസേവാ സമാജത്തിൻ്റെ നേതൃത്വത്തിൽ നവം.29 നു കാർത്തിക നാളിൽ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും. അന്നേ ദിവസം വൈകുന്നേരം 6 മണിക്ക് വീടുകളിലും ക്ഷേത്രങ്ങളിലും ഗ്രാമ-നഗരങ്ങളിലും മൺചിരാത് തെളിയിച്ച് വിശ്വാസ സംരക്ഷണ പ്രതിജ്ഞ എടുംക്കും.സംസ്ഥാന വ്യാപകമായി നടക്കുന്ന വിശ്വാസ സംരക്ഷണ ദിനത്തിൽ ഹിന്ദു ഐക്യവേദിയും പങ്കാളിയാകും.

പത്രസമ്മേളനത്തിൽ ഹിന്ദു ഐക്യവേദി
സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു, സംസ്ഥാന സെക്രട്ടറി പി. വി. മുരളീധരൻ, കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി, രാജേഷ് നട്ടാശേരി എന്നിവർ പങ്കെടുത്തു.