play-sharp-fill
എംജി സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടിപ്പിച്ചു:

എംജി സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടിപ്പിച്ചു:

 

കോട്ടയം . എംജി സർവകലാ ശാലാ സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചു. എംഎൽഎ, വിദ്യാർഥി പ്രതിനിധി എന്നിവരുൾപ്പെടെ 15 പേരാണ് ഉള്ളത്. ഇതിൽ ജോബ് മൈക്കിൾ എംഎൽഎ. വിദ്യാർഥി പ്രതിനിധി അമൽ

ഏബ്രഹാം എന്നിവർ തുടരും ബാക്കിയുള്ള 13 പേരിൽ രണ്ടു പേർ ഒഴികെയുള്ളവരെ നിശ്ചയിച്ചു. സിപിഐ നോമിനികളാണ് ഇനി വരാനുള്ളത്.

കഴിഞ്ഞ പട്ടികയിലെ നാലു പേർ ഇത്തവണയും ലിസ്റ്റിലുണ്ട്. സിപാസ് തർക്കത്തിൽ സർവകലാശാലക്കെതിരെ കേസ് നൽകിയ ഡയറക്‌ടർ പി.ഹരികൃഷ്‌ണനും സിൻഡിക്കറ്റിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞതവണയും ഇദ്ദേഹം സിൻഡിക്കറ്റിൽ ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ പ്രതിനിധികളായി റെജി സഖ റിയ, ഡോ.ജോജി അലക്സ്.ഡോ.എ.എസ്. സുമേഷ്,ഡോ.സെനോ ജോസ്,ഡോ.

ടി.വി സുജ.പി.ബി രതീഷ്,ഡോ ബാബു മൈക്കിൾ.പി.ബി. സതീഷ് കുമാർ എന്നിവരും അഫിലിയേറ്റഡ് കോളജിലെ പ്രിൻസിപ്പൽമാരുടെ പ്രതിനിധികളായി ഡോ ബിജു തോമസ്,അധ്യാപക പ്രതിനിധികളായി

പി.ഹരികൃ ഷ്ണ‌ൻ,അരുൺ.കെ ശശീന്ദ്രൻ എന്നിവരുമാണ് ഉള്ളത്.