play-sharp-fill
ഇങ്ങനെയും ആരാധകർ…..!  ജനനത്തീയതി നോക്കി നക്ഷത്രം കണക്കാക്കി;  മെസിയുടെ പേരില്‍ ഫൈനല്‍ ദിനത്തില്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പാല്‍പ്പായസവും ശബരിമലയില്‍ വഴിപാടുമായി ആരാധകന്‍

ഇങ്ങനെയും ആരാധകർ…..! ജനനത്തീയതി നോക്കി നക്ഷത്രം കണക്കാക്കി; മെസിയുടെ പേരില്‍ ഫൈനല്‍ ദിനത്തില്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പാല്‍പ്പായസവും ശബരിമലയില്‍ വഴിപാടുമായി ആരാധകന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ നടന്ന ഞായറാഴ്ച പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അര്‍ജന്റീന ക്യാ‌പ്‌റ്റന്‍ ലയണല്‍ മെസിയുടെ പേരില്‍ പാല്‍പ്പായസം വഴിപാടായി നേര്‍ന്ന് പത്മനാഭ ഭക്തനായ സിമാറ്റ് ജീവനക്കാരന്‍ ഹരീഷ് കൃഷ്ണന്‍.

മെസിയുടെ ജനനത്തീയതി നോക്കി നക്ഷത്രം കണക്കാക്കിയാണ് രോഹിണി നാളില്‍ മെസിയുടെ പേരില്‍ പാല്‍പ്പായസം നേര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിലും ഹരീഷ് കൃഷ്ണന്‍ വഴിപാട് നേര്‍ന്നിരുന്നു. ഫുട്ബാളിന്റെയും മെസിയുടെയും കടുത്ത ആരാധകനാണ് പാളയം പഞ്ചാപുര സ്വദേശിയായ ഹരീഷ് കൃഷ്ണന്‍.

തന്റേതടക്കമുള്ള ആരാധകരുടെ പ്രാര്‍ത്ഥനയുടെ കൂടി ഫലമാണ് അര്‍ജന്റീനയുടെ ലോകകപ്പ് വിജയമെന്ന് ഹരീഷ് കരുതുന്നു.