play-sharp-fill
തീരങ്ങളില്‍ അനധികൃത ഖനനവും മണലൂറ്റും വ്യാപകം; മീനച്ചിലാറിനെ  കാർന്നുതിന്ന് മണല്‍മാഫിയ; ആറ്റുവഞ്ചിക്കാടിന് സമീപം നിരോധിത മേഖലകളില്‍ ഖനനം നടക്കുന്നതായി പരാതി; തിരിഞ്ഞു നോക്കാതെ ഉദ്യോഗസ്ഥരും

തീരങ്ങളില്‍ അനധികൃത ഖനനവും മണലൂറ്റും വ്യാപകം; മീനച്ചിലാറിനെ കാർന്നുതിന്ന് മണല്‍മാഫിയ; ആറ്റുവഞ്ചിക്കാടിന് സമീപം നിരോധിത മേഖലകളില്‍ ഖനനം നടക്കുന്നതായി പരാതി; തിരിഞ്ഞു നോക്കാതെ ഉദ്യോഗസ്ഥരും

പാലാ: മലയോരത്തിന്റെ ജീവനാഡിയായ മീനച്ചിലാറിനെ മണല്‍മാഫിയ കാർന്നുതിന്നുകയാണ്.

തിരഞ്ഞെടുപ്പിന്റെ മറവില്‍ മീനച്ചിലാറിൻ തീരങ്ങളില്‍ അനധികൃത ഖനനവും മണലൂറ്റും തകൃതിയായി. ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ജോലികളുടെ തിരക്കിലായത് മണല്‍ മാഫിയായ്ക്ക് അടിച്ച കോളായി. കിടങ്ങൂർ വില്ലേജില്‍ ബ്ലോക്ക് 16ല്‍ 2, 3, 4 തുടങ്ങിയ സർവ്വേ നമ്ബരുകളില്‍പ്പെട്ട ആറ്റുതീരത്ത് കരമണല്‍ ഖനനവും ഇഷ്ടികച്ചെളി ഖനനവും വൻതോതില്‍ നടക്കുന്നെന്ന പരാതിയുമായി മീനച്ചില്‍ നദീസംരക്ഷണ സമിതിയാണ് രംഗത്തുവന്നത്. ഇതുസംബന്ധിച്ച്‌ ജില്ലാ കളക്ടർ, ജില്ലാ പൊലീസ് സൂപ്രണ്ട്, ആർ.ഡി.ഒ എന്നിവർക്ക് പരാതി നല്‍കി.

മേഖലയില്‍ ഖനനത്തിന് ഒരാള്‍ക്കും പെർമിറ്റ് അനുവദിച്ചിട്ടില്ലെന്ന് നദീസംരക്ഷണസമിതി പ്രവർത്തകർ പറയുന്നു. ഡീലർ ലൈസൻസ് മാത്രമെടുത്തവർ ആറ്റുവഞ്ചിക്കാടിന് സമീപം നിരോധിത മേഖലകളില്‍ ഖനനം നടത്തുകയാണെന്നാണ് പരാതി. ജെ. സി. ബി, ടോറസ് ലോറികള്‍, ടിപ്പർ ലോറികള്‍ എല്ലാം സ്വന്തമായുള്ള വൻ സംഘമാണ് ഖനനം നിയന്ത്രിക്കുന്നതെന്നും ആരോപണമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന്റെയും അധികാരികളുടെയും നീക്കങ്ങളറിയുന്നതിനുള്ള സംവിധാനങ്ങള്‍ വരെ ഒരുക്കിയാണ് ഖനനം എന്നാണ് ആക്ഷേപം.

ഖനനം തുടർന്നാല്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ ആറ്റുവഞ്ചിക്കാട് റിസർവ് വനം ഇല്ലാതാവും. കട്ടച്ചിറത്തോട് വഴിമാറിയൊഴുകും വിധമുള്ള ഖനനമാണ് ആറിന്റെയും തോടിന്റെയും തീരങ്ങളില്‍ നടക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.

മീനച്ചിലാറിന്റെ ഭരണങ്ങാനം കൂറ്റനാല്‍കടവില്‍ അനധികൃത മണല്‍വാരല്‍ നടക്കുന്നത് സംബന്ധിച്ച്‌ പൊലീസിലും റവന്യു വിഭാഗത്തിലും പരാതി നല്‍കിയ മീനച്ചില്‍ നദീ സംരക്ഷണ സമിതി പ്രവർത്തകനെ ഭരണങ്ങാനം ടൗണില്‍ വച്ച്‌ മണല്‍ മാഫിയ അംഗങ്ങള്‍ കൈയേറ്രം ചെയ്തിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.