Spread the love

അഞ്ചൽ: കൊല്ലം അഞ്ചൽ ബൈപ്പാസിൽ നവംബർ മാസത്തിൽ നടത്തിയ എംഡിഎംഎ വേട്ടയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ഏരൂര്‍ അയിലറ സ്വദേശി പ്രദീപ് ചന്ദ്രൻ ആണ് അഞ്ചൽ പൊലീസിന്‍റെ പിടിയിലായത്. ബെംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ബംഗളൂരുവിൽ നിന്ന് കിഴക്കൻ മലയോര മേഖലയിലേക്ക് എംഡിഎംഎ എത്തിക്കുന്നതിൽ പ്രധാനിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. നവംബറില്‍ കോണ്‍ഗ്രസ് നേതാവ് ഷിജുവും സുഹൃത്തും ലഹരിമരുന്നുമായി പിടിയിലായ കേസിലെ കൂട്ടുപ്രതിയാണ് പ്രദീപ്.

മറ്റൊരു സംഭവത്തിൽ കൊല്ലത്ത് മാരക രാസ ലഹരിയായ മെത്താഫെറ്റാമൈൻ കടത്തിയ കേസിൽ യുവാവ് പിടിയിൽ. കരുനാഗപ്പള്ളി സ്വദേശി അഫ്സലാണ് 165.11 ഗ്രാം മെത്തുമായി പിടിയിലായത്. സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ഇടയിൽ വിൽപന നടത്താൻ ബെംഗളൂരുവിൽ നിന്നാണ് രാസലഹരി എത്തിച്ചതെന്ന് അഫ്സൽ എക്സൈസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാമ്പാംപള്ളം ടോൾ പ്ലാസയ്ക്ക് സമീപത്തിവച്ചാണ് എക്സൈസ് സിഐ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.