Spread the love

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണൻ്റെ അമ്മ ചിന്ന അന്തരിച്ചു. 84 വയസായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

video
play-sharp-fill

അൽപസമയം മുമ്പ് എംപി തന്നെയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ‘ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു’, എന്നായിരുന്നു അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് എംപി ഫേയ്സ്ബുക്കിൽ കുറിച്ചത്. സംസ്കാരം വ്യാഴാഴ്ച.