
ചെന്നൈ: യോഗ്യരായ അധ്യാപകർക്ക് പകരമാകാൻ എഐ ടൂളുകള്‍ക്ക് കഴിയില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം, എൻ സെന്തില്‍കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
യോഗ്യതയുള്ള ഒരു അധ്യാപകന് പകരമാകാൻ ചാറ്റ്ജിപിടിക്കോ മറ്റ് എഐ ടൂളുകള്‍ക്കോ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, നിർമിതബുദ്ധി മനുഷ്യബുദ്ധിയോട് അടുത്തെത്തിയെങ്കിലും നിയമരംഗത്തെ നിർണായത ടൂളുകളായ സത്യസന്ധതയും ധാർമികതയും പഠിപ്പിക്കാൻ എഐയ്ക്ക് കഴിയില്ലെന്ന് നിരീക്ഷിച്ചു.
ഹാജർ കുറവുള്ള നിയമവിദ്യാർഥിതകള്‍ക്ക് ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലും കോടതി വ്യക്തത വരുത്തി. പതിവായി ക്ലാസില്‍ ഹാജരാകുന്നതിലൂടെ ചില നേട്ടങ്ങളുണ്ടാകുമെന്നും അതിനാല്‍ ഹാജർ കുറയുന്നവർക്ക് ഇളവ് നല്‍കാനാകില്ലെന്നും കോടതി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥികള്‍ക്ക് ആശ്വാസം നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ തമിഴ്നാട് ഡോ. അംബേദ്കർ ലോ യൂണിവേഴ്സിറ്റി സമർപ്പിച്ച അപ്പീലുകള്‍ അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ റൂള്‍ 12 പ്രകാരം 70 ശതമാനം ഹാജർ നിർബന്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.







