Spread the love

കോട്ടയം: സെൻസസ് 2027 സ്വയം വിവരശേഖരണ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ സെൻസസ് ഓഫീസ് ജില്ലയിലെ സർക്കാർ ഓഫീസുകൾക്കുമായി ‘സെൽഫ് എന്യൂമറേഷൻ മത്സരം’ സംഘടിപ്പിക്കുന്നു.

video
play-sharp-fill

പത്തോ അതിൽക്കൂടുതലോ ജീവനക്കാരുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും മത്സരത്തിൽ പങ്കെടുക്കാം.
ഓഫീസിലെ എല്ലാ ജീവനക്കാരും തങ്ങളുടെ സ്വയം വിവരശേഖരണം (സെൽഫ് എന്യൂമറേഷൻ) പൂർത്തിയാക്കിയ ശേഷം എല്ലാ ജീവനക്കാരും ചേർന്നുള്ള സെൽഫി എടുക്കണം.

ജീവനക്കാരുടെ മൊബൈൽ ഫോണുകളിൽ സ്വയം വിവരശേഖരണം പൂർത്തിയാക്കിയതിന്റെ സ്‌ക്രീൻ (കംപ്ലീഷൻ സ്‌ക്രീൻ) വ്യക്തമായി കാണുന്ന രീതിയിലായിരിക്കണം സെൽഫി എടുക്കേണ്ടത്. ഈ ഫോട്ടോ https://forms.gle/r6VUeGH31jP6Q2fB7 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി അപ്‌ലോഡ് ചെയ്യണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രൂപ്പ് സെൽഫി ആദ്യം സമർപ്പിക്കുന്ന മൂന്ന് ഓഫീസുകളെ വിജയികളായി പ്രഖ്യാപിക്കും. ഇവർക്ക് ജില്ലാ കളക്ടർ ചേതൻകുമാർ മീണ പുരസ്‌കാരങ്ങൾ നൽകും.

സ്വയം വിവരശേഖരണത്തിനുള്ള കാലാവധി ജൂൺ 30-ന് അവസാനിക്കും.