വിൽപ്പനയ്ക്കെത്തിച്ച 38 ഗ്രാം എംഡിഎംഎ യുമായി ആലപ്പുഴ സ്വദേശി കോഴിക്കോട് പോലീസിന്റെ പിടിയിൽ

Spread the love

 

കോഴിക്കോട്: എം.ഡി.എം.എയുമായി ആലപ്പുഴ നൂറനാട് സ്വദേശി അമ്പാടി എസ്. (22) കോഴിക്കോട് പോലീസിന്റെ പിടിയിലായി. കോഴിക്കോട് പാളയം ചിന്താവളപ്പിന് സമീപം വെച്ചാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 38.3 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്.

video
play-sharp-fill

 

കോഴിക്കോട് സിറ്റി പോലീസ് മേധാവി ടി. നാരായണന്റെ കീഴിലുള്ള ഡാൻസാഫ് സംഘവും കസബ എസ്.ഐ. ആർ. ജന്മോഹൻ ദത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്നാണ് ലഹരിവേട്ട നടത്തിയത്. ലഹരിക്കെതിരായ പോലീസ്- ഡാൻസാഫ് സംയുക്ത പരിശോധനയിലാണ് യുവാവിനെ എം.ഡി.എം.എയുമായി പിടികൂടിയത്.

 

ബെംഗളൂരുവിൽ നിന്നാണ് കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി എം.ഡി.എം.എ. കൊണ്ടുവന്നത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ രണ്ട് ലക്ഷം രൂപ വിലവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സിറ്റി പോലീസ് മേധാവിയുടെ നിർദേശപ്രകാരം കോഴിക്കോട് സിറ്റി നാർക്കോടിക്ക് സെൽ അസിസ്റ്റന്റ് കമ്മിഷണർ വി. സുരേഷിന്റെ നേതൃത്വത്തിലാണ് നഗരത്തിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തുന്നത്. വാഹനങ്ങൾ, സ്കൂൾ- കോളേജ് പരിസരങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം വ്യാപകമായ പരിശോധയും നിരീക്ഷണവുമാണ് പോലീസ് നടത്തുന്നത്.