Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ഇരുപത്തൊന്നുകാരി ലഹരിവില്പന നടത്തിയിരുന്നത് പാതിരാത്രി മുതല്‍ പുലര്‍ച്ചെ വരെ സ്കൂട്ടറില്‍ കറങ്ങിനടന്ന്. ഏത് പാതിരാത്രിയിലും ആവശ്യക്കാര്‍ കൈമാറുന്ന ലോക്കേഷനില്‍ മയക്കുമരുന്ന് എത്തിച്ചുനല്‍കും. കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനിയായ ഇരുപതുകാരി മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതി എക്സൈസിന്റെ വലയിലായത്.

മത്സ്യത്തൊഴിലാളിയുടെ മകളായ യുവതി ഏവിയേഷന്‍ കോഴ്സ് പഠിക്കാനാണ് കൊച്ചിയില്‍ എത്തിയത്. ക്ലാസില്‍ പോകാതെ സ്പായില്‍ ജോലിക്ക് കയറി. ജോലി നഷ്ടമായപ്പോഴാണ് ലഹരിയിടപാടിലേക്ക് തിരിഞ്ഞതെന്നാണ് വിവരം. യുവതിക്ക് വന്‍തോതില്‍ എംഡിഎംഎയടക്കം എത്തിച്ചുനല്‍കുന്നത് കോഴിക്കോട് സ്വദേശിയാണെന്നും ഇയാളുള്‍പ്പടെ ഏഴുപേരാണ് ലഹരിക്കച്ചവടത്തിന്റെ ബുദ്ധികേന്ദ്രമെന്നും കണ്ടെത്തി. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോര്‍ത്ത് എസ്‌ആര്‍എം റോഡ്, മെഡോസ് വട്ടോളി ടവേഴ്‌സിൽ ബ്ലസി വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് 1.962 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മൂന്ന് യുവതികള്‍ക്കും ലഹരിക്കച്ചവടത്തില്‍ പങ്കുള്ളതായാണ് സംശയം. ചൊവ്വാഴ്ച എറണാകുളം നോര്‍ത്തിലെ ഫ്ലാറ്റിലെത്തി എക്സൈസ് യുവതിയെ പിടികൂടുകയായിരുന്നു. കോഴിക്കോട് സ്വദേശി വാടകയ്ക്കെടുത്ത ഫ്ലാറ്റാണിത്. ഇതുകൂടാതെ രണ്ട് ഫ്ലാറ്റും ഇയാള്‍ വാടകയ്ക്കെടുത്തിട്ടുണ്ട്. കൂടുതല്‍പ്പേര്‍ക്ക് പങ്കുള്ളതായാണ് സംശയിക്കുന്നത്.

പുലര്‍ച്ചെ രണ്ടരയോടെ തുടങ്ങുന്ന ലഹരിയിടപാടിൽ നിന്ന് പ്രതിദിനം 7000 രൂപയാണ് പെണ്‍കുട്ടിക്ക് ലഭിച്ചിരുന്നത്. ഏഴുമണിയോട് തീര്‍ക്കും. ഒരു ദിവസം ചുരുങ്ങിയത് ഏഴ് പോയിന്റിലെങ്കിലും മയക്കുമരുന്ന് എത്തിക്കും. ആര്‍ഭാടജീവിതമാണ് നയിച്ചിരുന്നത്. കൊച്ചിയില്‍ ജോലി ചെയ്യുകയാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. രാത്രിയിലെ വില്പന കഴിഞ്ഞാല്‍ പിന്നെ രാത്രി വരെ ഉറക്കമാണ് രീതി.

അന്വേഷണത്തില്‍ ഇടപാടെല്ലാം ഇന്‍സ്റ്റാഗ്രാം വഴിയാണെന്നും ഇത് നിയന്ത്രിക്കുന്നത് മറ്റുചിലരാണെന്നും തിരിച്ചറിഞ്ഞു. ഇന്‍സ്റ്റഗ്രാം വഴി മെസേജ് ചെയ്ത് ലഹരിക്കച്ചവടമുണ്ടെന്ന് ഉറപ്പുവരുത്തി. പെണ്‍കുട്ടി താമസിക്കുന്ന സ്ഥലമടക്കം കണ്ടെത്തുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ സിം ഒഴിവാക്കി ഹോട്ട്സ്പോട്ട് ഉപയോഗിച്ചാണ് ഇവര്‍ നെറ്റ് ഉപയോഗിക്കുന്നത്. അറസ്റ്റിലായ യുവതിയുടെ ഫോണടക്കം ഇനി കണ്ടത്തേണ്ടതുണ്ടെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.

യുവതി എന്ന നിലയില്‍ ഒരു കാരണവശാലും സംശയിക്കാതിരിക്കാന്‍ ആരെങ്കിലും ഉപയോഗപ്പെടുത്തിയതാകാമെന്നും വിവരമുണ്ട്. ഇത്തരത്തില്‍ വേറെയും യുവതികളുണ്ടോ എന്നും സംശയിക്കുന്നുണ്ടെന്നും സംഭവത്തില്‍ വിശദമായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറയുന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍ ഹനീഫ എം.എസ് , പ്രിവന്‍്റീവ് ഓഫീസര്‍മാരായ എസ്.സുരേഷ് കുമാര്‍, അജിത് കുമാര്‍ N.G, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടോമി, ദിനോബ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ പ്രമിത, എക്സൈസ് ഡ്രൈവര്‍ വേലായുധന്‍ എന്നിവരുടെ സംഘമാണ് യുവതിയെ പിടികൂടിയത്.