Spread the love

തിരുവനന്തപുരം: കേരളത്തില്‍ പുതിയ യുഡിഎഫ് സർക്കാർ അധികാരമേല്‍ക്കാനിരിക്കെ, മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാകുമെന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇന്നറിയാം.

video
play-sharp-fill

മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് ഗവർണർക്ക് കൈമാറും. കോണ്‍ഗ്രസിന്റെ മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമരൂപം നല്‍കാൻ രാവിലെ 10 മണിക്ക് നിർണ്ണായക ചർച്ചകള്‍ നടക്കും.

മന്ത്രിസഭയിലെ മുതിർന്ന നേതാവായ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ ധനവകുപ്പും തുറമുഖ വകുപ്പും വി.ഡി. സതീശൻ കൈകാര്യം ചെയ്തേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ. മുരളീധരന് ആരോഗ്യവകുപ്പും എപി അനില്‍കുമാറിന് ടൂറിസം-എക്സൈസ് വകുപ്പുകളും ലഭിക്കാനാണ് സാധ്യത.

സണ്ണി ജോസഫിന് റവന്യൂ വകുപ്പും പിസി വിഷ്ണുനാഥിന് ഉന്നത വിദ്യാഭ്യാസ വകുപ്പും ലഭിച്ചേക്കുമെന്നാണ് വിവരം. ഇത്തവണ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് നേരിട്ട് ഏറ്റെടുത്തേക്കും.
ബിന്ദു കൃഷ്ണയ്ക്ക് സാമൂഹ്യ നീതി വകുപ്പ് ലഭിക്കാനാണ് സാധ്യത.

സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉള്‍പ്പെടെ മൂന്ന് പേരാണ് പരിഗണനയിലുള്ളത്. ഒരു സീനിയർ അംഗം തന്നെ സ്പീക്കർ ആകണമെന്ന അഭിപ്രായമാണ് ശക്തം.