Spread the love

ജീവിയ്പൂർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചാക്കേസിന്റെ അന്വേഷണം പുരോഗമിക്കവെ രാജസ്ഥാനില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.

video
play-sharp-fill

പഠനത്തില്‍ തികച്ചും ശരാശരിയോ അതില്‍ താഴെയോ മാത്രമായിരുന്ന ഒരു കുടുംബത്തിലെ അഞ്ച് കുട്ടികള്‍ കഴിഞ്ഞവർഷം അസാധാരണ മാർക്കോടെ സർക്കാർ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയതാണ് ഇപ്പോള്‍ സിബിഐ അന്വേഷിക്കുന്നത്. ചോദ്യപേപ്പർ വിലയ്ക്ക് വാങ്ങിയ രാജസ്ഥാൻ സ്വദേശികളായ ദിനേഷ്, മംഗിലാല്‍ ബിവാല എന്നിവരാണ് ഈ തട്ടിപ്പിന് പിന്നിലെ പ്രധാനികളെന്ന് സിബിഐ സംശയിക്കുന്നു.

പ്ലസ്ടുവിന് വെറും 55 ശതമാനം മാർക്ക് മാത്രമുണ്ടായിരുന്ന വികാസ് നീറ്റ് പരീക്ഷയില്‍ 86 ശതമാനം മാർക്ക് നേടിയാണ് സവായി മധോപൂർ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയത്. കോളേജ് ടെസ്റ്റുകളില്‍ വെറും 30 ശതമാനം മാർക്ക് മാത്രമുണ്ടായിരുന്ന ഇയാള്‍ ജനുവരി മുതല്‍ ക്ലാസില്‍ ഹാജരായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വികാസിനെയും പിതാവ് ദിനേഷ്, അമ്മാവൻ മംഗിലാല്‍ എന്നിവരെയും സിബിഐ അറസ്റ്റ് ചെയ്തു. പത്താം ക്ലാസില്‍ 93-ഉം പ്ലസ്ടുവിന് 89 ശതമാനവും മാർക്കുണ്ടായിരുന്ന പലക് നീറ്റില്‍ 98.61 പെർസെന്റൈല്‍ നേടി ജയ്പൂർ എസ്‌എംഎസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചു. എന്നാല്‍ കോളേജ് പരീക്ഷകളില്‍ ശരാശരി മാത്രമായിരുന്ന ഇവർ അമ്മാവൻ ദിനേഷ് അറസ്റ്റിലായതോടെ ഹോസ്റ്റലില്‍ നിന്ന് ഒളിവില്‍ പോയി.