
ചങ്ങനാശേരി: ചങ്ങനാശേരിയില തോടുകളുടെ അവസ്ഥ പരമ ദയനീയം. പോളയും മാലിന്യവും നിറഞ്ഞ് കുപ്പത്തൊട്ടിയായി മാറി.
പറാല്, കുമരങ്കരി പ്രദേശത്തെ മിക്ക തോടുകളിലും പോളയും മാലിന്യങ്ങളും നിറഞ്ഞനിലയിലാണ്. മഴക്കാലത്ത് ഒഴുക്കുതടസംമൂലം തോടുകള് കരകവിഞ്ഞ് ബണ്ടിന്റെ വശങ്ങളില് താമസിക്കുന്നവരുടെ വീടുകളില് വെള്ളം കയറുന്നതു പതിവാണ്.
ബോട്ട്ജെട്ടിക്കു സമീപത്തെ ആസ്മാപാലം മുതല് പറാല്, കുമരങ്കരി ഭാഗത്തുകൂടി കടന്നുപോകുന്ന കോട്ടയം തോട് പായലും പോളയും ചെടികളും ചെളിയും നിറഞ്ഞ് ഒഴുക്ക് നിലച്ചനിലയിലാണ്.
വാലുമ്മേല് തോട്ടില്നിന്നൊഴുകിയെത്തുന്ന നഗരമാലിന്യവും ഈ തോടിനെ മലീമസമാക്കുന്നു. ശുദ്ധജലക്ഷാമമൂലം തോടുകളിലെ വെള്ളമാണ് ആളുകള് ഉപയോഗിക്കുന്നത്. പലരും ജലജന്യ രോഗങ്ങളുടെ പിടിയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലങ്ങളായി തോടുകളിലെ മാലിന്യം നീക്കി ഒഴുക്കുതടസം മാറ്റാന് തദ്ദേശ സ്ഥാപനങ്ങള് ശ്രദ്ധിക്കാറില്ല. പല തോടുകളും മൈനര് ഇറിഗേഷന്റെ പരിധിയിലുള്ളതായതിനാല് തദ്ദേശ സ്ഥാപനങ്ങള്ക്കു നവീകരണം സാധിക്കാത്ത അവസ്ഥയുമുണ്ട്.
പല സ്ഥലങ്ങളിലും തോടുകള് കയ്യേറ്റം ചെയ്യപ്പെട്ടതും ഒഴുക്ക് തടസത്തിനു കാരണമാണ്. തോടുകളുടെ നവീകരണത്തിന് ജനപ്രതിനിധികള് ഇടപെടലുകള് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









