കാബൂളിലെ പള്ളിയില്‍ പ്രാർത്ഥനയ്ക്കിടെ വന്‍ സ്ഫോടനം; 21 പേര്‍ കൊല്ലപ്പെട്ടു

കാബൂളിലെ പള്ളിയില്‍ പ്രാർത്ഥനയ്ക്കിടെ വന്‍ സ്ഫോടനം; 21 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളില്‍ വൻ സ്ഫോടനം. പ്രാർത്ഥനയ്ക്കിടെ പള്ളിക്കുള്ളില്‍ നടന്ന സ്ഫോടനത്തിൽ 21 പേര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ കാബൂളിലെ കോട്ടാലെ ഖർഖാനക്ക് സമീപത്തെ പള്ളിയിലാണ് വൻ സ്ഫോടനം ന‌ടന്നത്. മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു. സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈകുന്നേരത്തെ പ്രാര്‍ഥന ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് വലിയ സ്‌ഫോടനമുണ്ടായത്. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ താലിബാൻ ഭരണം ഏറ്റെടുത്ത് ഒരു വർഷം തികയുന്ന ആഴ്ചയിലാണ് സ്ഫോടനവും നടന്നിരിക്കുന്നത്.