ചികിത്സ മാത്രമല്ല രോഗ പ്രതിരോധവും ഇനി ആയുർവേദത്തിൽ…! രോഗി പരിചരണത്തിരക്കിനിടയിലും മാസ്‌ക് നിർമ്മിച്ച് ജില്ലാ ആയുർവേദാശുപത്രി

ചികിത്സ മാത്രമല്ല രോഗ പ്രതിരോധവും ഇനി ആയുർവേദത്തിൽ…! രോഗി പരിചരണത്തിരക്കിനിടയിലും മാസ്‌ക് നിർമ്മിച്ച് ജില്ലാ ആയുർവേദാശുപത്രി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ചികിത്സയിൽ മാത്രമല്ല, രോഗം വരാതെ സമൂഹത്തെ പരിപാലിക്കുന്നതിലും തങ്ങൾ മുന്നിലാണ് എന്നു തെളിയിക്കുകയാണ് ജില്ലാ ആയുർവേദ ആശുപത്രി. ആശുപത്രിയിൽ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജീവനക്കാർ ചേർന്നു മാസ്‌കുകൾ നിർമ്മിക്കുകയാണ്. ജീവനക്കാർ സ്വയം മുന്നോട്ടു വന്നാണ് മാസ്‌ക് നിർമ്മിക്കുന്നത്.

ആശുപത്രിയിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രണ്ടു ലെയർ തുണി മാസ്‌കുകളാണ് നിർമ്മിക്കുന്നത്. ആശുപത്രിയിലെ സീനിയർ ഫാർമസിസ്റ്റ് ബെൻസിയുടെ നേതൃത്വത്തിലാണ് മാസ്‌ക് നിർമ്മിക്കുന്നത്. ബെൻസിയും തയ്യലറിയാവുന്ന മറ്റു ജീവനക്കാരും മാസ്‌കുകൾ ആശുപത്രിയിൽ തന്നെയുള്ള തയ്യൽ മിഷ്യനിൽ തുന്നിയെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യമായി ആശുപത്രിയിൽ എത്തുന്ന ജീവനക്കാർക്കു സുരക്ഷാ ഉപകരണമായി ഈ മാസ്‌കുകൾ വിതരണം ചെയ്യും. തുടർന്നു, ബാക്കിയുള്ളവ സർക്കാർ നിർദേശം അനുസരിച്ച് ആവശ്യക്കാർക്കു നൽകുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ.അജിത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ കോ ഓർഡിനേറ്റ് ചെയ്യുന്നത്. മികച്ച പ്രതികരണമാണ് ഈ പദ്ധതിയ്ക്കു ലഭിക്കുന്നത്.

മികച്ച രീതിയിൽ മുന്നോട്ടു പോകുന്ന മാസ്‌ക് നിർമ്മാണത്തിന് തിരിച്ചടിയാകുന്ന തുണിക്ഷാമം മാത്രമാണ്. ആവശ്യത്തിന് തുണി കൂടി ലഭിച്ചാൽ മാസ്‌ക് നിർമ്മിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സാധിക്കുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ.