
പാലാ : മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. കേൾവി വൈകല്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ ഇഎൻറ്റി ഡോക്ടർമാരുടെയും ഓഡിയോളജിസ്റ്റുകളുടെയും നേതൃത്വത്തിൽ സമഗ്രമായ ശ്രവണ പരിശോധന, വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ചുള്ള ഹിയറിംഗ് എയ്ഡ് തിരഞ്ഞെടുക്കൽ, ഫിറ്റിംഗ്, പ്രോഗ്രാമിംഗ്, തുടർപരിശോധന, സർവീസിംഗ്, കൗൺസിലിംഗ് തുടങ്ങിയ സേവനങ്ങൾ ക്ലിനിക്കിൽ ലഭ്യമാണ്.
ഓഗസ്റ്റ് 30 വരെ ഹിയറിംഗ് എയ്ഡുകൾ വാങ്ങുന്നവർക്ക് 30 ശതമാനം ഡിസ്കൗണ്ടും ആശുപത്രിയിൽ ക്രമീകരിച്ചിട്ടുണ്ട്. പ്രമുഖ കമ്പനികളുടെ പ്രിമീയം മോഡലുകൾ ഉൾപ്പടെ ലഭ്യമാണ്. കേൾവിയുടെ കുറവ് നേരത്തേ കണ്ടെത്തി കൃത്യമായ ചികിത്സയും ഹിയറിംഗ് എയ്ഡും ഉപയോഗിക്കുന്നതിലൂടെ ആശയവിനിമയ ശേഷിയും ജീവിതനിലവാരവും ഗണ്യമായി മെച്ചപ്പെടുത്താൻ സാധിക്കും. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സിഇഒ റവ. ഫാ. മാത്യു തെക്കേൽ ക്ലിനിക്കിന്റെ ആശീർവാദം നിർവ്വഹിച്ചു.
പാല രൂപത ഫിനാൻസ് ഓഫീസർ റവ. ഫാ. ജോസഫ് മുത്തനാട്ട്, ആശുപത്രി ഓപ്പറേഷൻസ്, പ്രോജക്ട്സ്, ലീഗൽ ആൻഡ് ലെയ്സൺ അസോ. ഡയറക്ടർ റവ. ഫാ. ജോസ് കീരഞ്ചിറ, നഴ്സിംഗ് ആൻഡ് എച്ച്ആർ അസോ. ഡയറക്ടർ റവ. ഡോ. ജോസഫ് കരികുളം, ഫിനാൻസ് ആൻഡ് മെറ്റീരിയൽസ് വിഭാഗം അസോ. ഡയറക്ടർ റവ. ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, ആയുഷ് വിഭാഗം അസോ. ഡയറക്ടർ റവ. ഫാ. മാത്യു ചേന്നാട്ട്, ഹെൽത്ത്കെയർ പ്രമോഷൻസ് ആൻഡ് ഐടി വിഭാഗം അസോ. ഡയറക്ടർ റവ. ഫാ. മാത്യു തുരുത്തിപ്പള്ളിൽ, ഇഎൻറ്റി വിഭാഗം മേധാവി ഡോ. ജോൺ മാത്യു, കൺസൾട്ടന്റുമാരായ ഡോ. ലിനു തോമസ്, ഡോ. മാനസ കൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേൾവി സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വിദഗ്ധ ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി ആവശ്യമായ പരിശോധനകളും ചികിത്സയും സ്വീകരിക്കാമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സിഇഒ റവ. ഫാ. മാത്യു തെക്കേൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി ബുക്കിംഗിനുമായി 04822- 359900, 04822 354900 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
മാർ സ്ലീവാ മെഡിസിറ്റിയിലെ ഇഎൻടി, ലാറിംഗോളജി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം ചെവി, മൂക്ക്, തല, കഴുത്ത് സംബന്ധമായ രോഗങ്ങളുടെ സമഗ്രചികിത്സാ വിഭാഗം കൂടിയാണ്. കേൾവി, സംസാരശേഷി വിലയിരുത്തുന്നതിനും രോഗനിർണയത്തിനും പുനരധിവാസത്തിനുമായി സജ്ജമായ ഓഡിയോളജി, സ്പീച്ച് തെറാപ്പി ലാബും പ്രവർത്തിക്കുന്നു. മൈക്രോസ്കോപിക് ഇയർ സർജറി, ഫംഗ്ഷണൽ എൻഡോസ്കോപ്പിക് സൈനസ് സർജറി, കോക്ലിയാർ ഇംപ്ലാന്റേഷൻ ഉൾപ്പടെ ഒട്ടേറെ ശസ്ത്രക്രിയകളും ഇഎൻറ്റി വിഭാഗത്തിൽ നടത്തി വരുന്നു.







