Spread the love

 

വയനാട്: വയനാട് മെഡിക്കൽ കോളേജിന്റെ നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായില്ലെങ്കിൽ മെഡിക്കൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ, അത്തരമൊരു സാഹചര്യം ഉണ്ടാകാൻ സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

video
play-sharp-fill

മെഡിക്കൽ കോളേജ് മാനന്തവാടിയിൽ സ്ഥാപിക്കുന്നതിനാണ് സർക്കാരിന്റെ ആദ്യ പരിഗണനയെന്നും, ആവശ്യമായ സ്ഥലം ലഭ്യമാകാത്ത പക്ഷം മാത്രമേ മറ്റ് സ്ഥലങ്ങൾ പരിഗണിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മടക്കിമലയിൽ സൗജന്യമായി ലഭിച്ച ഭൂമി ആശുപത്രി വികസന ആവശ്യങ്ങൾക്കായി തന്നെ ഉപയോഗിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group