Spread the love

തിരുവനന്തപുരം: യുഡി എഫ് സർക്കാരിന്റെ തീരുമാനങ്ങളെല്ലാം നിരന്തരം വിവാദങ്ങളില്‍ പെടുന്നുവെന്നും വിവാദ വിഷയങ്ങള്‍ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കത്ത്.

video
play-sharp-fill

ഇതിനായി അടിയന്തരമായി കെ പി സി സി യോഗം വിളിക്കണം. കെ പി സി സി ജനറല്‍ സെക്രട്ടറി എം ആർ അഭിലാഷാണ് ഇത് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്.

മദ്യനികുതി ഇളവ്, വിഴിഞ്ഞം കരാർ, തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം അടക്കം ചർച്ച ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ പാർട്ടിയില്‍ ചർച്ച ചെയ്യണമെന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ പാർട്ടി തയ്യാറാകണമെന്നും എം ആർ അഭിലാഷ് നല്‍കിയ കത്തില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി.ഡി.സതീശൻ്റേയും സർക്കാരിൻ്റേയും നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഉണ്ടാകുന്ന എതിർപ്പുകളാണ് ഇപ്പോള്‍ പരസ്യമായിക്കൊണ്ടിരിക്കുന്നത്. വി ഡി സതീശൻ്റെ ഏകാധിപത്യ തിരുമാനങ്ങള്‍ക്കെതിരെ വലിയ വിമർശനങ്ങള്‍ ഉയർന്ന് വരുന്നുണ്ട്.

മദ്യ നികുതി ഇളവിലും വിഴിഞ്ഞം വിഷയത്തിലുമെല്ലാം കോണ്‍ഗ്രസില്‍ വലിയ അതൃപ്തിയുണ്ട്.