
കോട്ടയം : വിൽപ്പനയ്ക്ക് കൊണ്ടുവന്ന മദ്യവുമായി യുവാവ് കോട്ടയം എക്സൈസ് സ്‌ക്വാഡിന്റെ പിടിയിൽ. മീനച്ചിൽ താലൂക്കിൽ രാമപുരം വില്ലേജിൽ നെല്ലിക്കൽ വീട്ടിൽ ഡെന്നിസ് എൻകെ (30) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 37 കുപ്പി (പതിനെട്ടര ലിറ്റർ) മദ്യം കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ വാഹനമായ KL 67D 9436 ഹീറോ ഹോണ്ട ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. മദ്യം വിറ്റ വകയിലുള്ള പണവും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബി ആനന്ദരാജിൻ്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ എം നൗഷാദ്, ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർ അഫ്സൽ കെ, പ്രവീൺ ശിവാനന്ദ്, സിവിൽ എക്സൈസ് ഓഫിസർമാരായ ദീപക് സോമൻ, ജിഷ്‌ണു ശിവൻ, യേശുദാസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിബിൻ ജോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.






