മനോലോ മാര്‍ക്വേസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍ ; നിയമിക്കുന്നത് മൂന്ന് വര്‍ഷത്തെ കരാറിൽ
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി സ്പാനിഷ് കോച്ച് മനോലോ മാര്‍ക്വേസിനെ നിയമിച്ചു. ഐഎസ്എല്‍ ടീം എഫ്‌സി ഗോവയുടെ നിലവിലെ പരിശീലകനാണ് മനോലോ മാര്‍ക്വേസ്. മൂന്ന് വര്‍ഷത്തെ കരാറിലാണ് മനോലോയെ നിയമിക്കുന്നത്.
ക്രൊയേഷ്യന്‍ പരിശീലകനായിരുന്ന ഇഗോര്‍ സ്റ്റിമാചിന്റെ പകരക്കാരനായാണ് സ്പാനിഷ് കോച്ചിന്റെ വരവ്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ മോശം പ്രകടനത്തിന്റെ പിന്നാലെയാണ് സ്റ്റിമാചിനെ പുറത്താക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
22 വര്‍ഷത്തിലേറെ പരിശീലകനായി പ്രവര്‍ത്തിച്ചതിന്റെ അനുഭവ പരിചയത്തിന്റെ പുറത്താണ് മനോലോ വരുന്നത്. നേരത്തെ ഹൈദരാബാദ് ടീമിനെ മൂന്ന് വര്‍ഷത്തോളം 55കാരന്‍ പരിശീലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലാണ് ഗോവയുടെ പരിശീലകനായി സ്ഥാനമേറ്റത്. ലാ ലിഗയില്‍ ലാസ് പല്‍മാസിനേയും പരിശീലിപ്പിച്ചിട്ടുണ്ട്. എസ്പാന്യോള്‍ ബി ടീമിന്റേയും പരിശീലകനായിരുന്നു.
പരിശീലക സ്ഥാനത്തേക്ക് എഐഎഫ്എഫിനു 291 അപേക്ഷകള്‍ വന്നിരുന്നു. ഐസ്എല്ലില്‍ കിരീട വിജയങ്ങളുടെ റെക്കോര്‍ഡുള്ള അന്റോണിയോ ലോപസ് ഹബാസ്, വിയ്റ്റ്‌നാമിനെ എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ മിന്നും പ്രകടനത്തിലേക്ക് നയിച്ച പാര്‍ക് ഹാങ് സ്യോ എന്നിവരേയും എഐഎഫ്എഫ് പരിഗണിച്ചിരുന്നു.