ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് തിരിച്ചടി; മദ്യനയ അഴിമതിക്കേസിലെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
സ്വന്തം ലേഖകൻ
ദില്ലി: മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയക്ക് തിരിച്ചടി. മദ്യനയ അഴിമതിക്കേസിലെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.
വിചാരണ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഇഡി അറിയിച്ചത് കണക്കിലെടുത്താണ് തീരുമാനം. പൂര്‍ത്തിയായില്ലെങ്കില്‍ വീണ്ടും സിസോദിയ്ക്ക് ജാമ്യാപേക്ഷ നല്‍കാം. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്യനയ അഴിമതിയിലെ ഇഡി കേസില്‍ അനന്തമായി സിസോദിയയെ ജയിലില്‍ ഇടാനാകില്ലെന്നും കേസില്‍ വിചാരണ എന്നും തുടങ്ങുമെന്നും വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. ഒക്ടോബര്‍ 17 നാണ് ഹര്‍ജിയില്‍ വിധി പറയാൻ മാറ്റിയത്.
Third Eye News Live
0