
ടേം വ്യവസ്ഥ അംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് മാണി സി കാപ്പൻ. മന്ത്രിസ്ഥാനം അഞ്ചുവര്‍ഷം തന്നെ വേണം. പാലായില്‍ വന്ന് വിഡി സതീശന്‍ മന്ത്രിയാക്കുമെന്ന് പറഞ്ഞു. രമേശ് ചെന്നിത്തലയും ഇക്കാര്യം ആവര്‍ത്തിച്ചു. ഇരുവരും വാക്ക് പാലിക്കണം. ടീം യുഡിഎഫിന്റെ ഭാഗമാണ് താനെന്നും മാണി സി കാപ്പന്‍ പറഞ്ഞു. സീറോ മലങ്കര സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് ബസേലിയോസ് മാര്‍ ക്ലിമ്മിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം.
കേരള കോണ്‍ഗ്രസ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും നല്‍കാനാണ് നിലവിലെ തീരുമാനം. രണ്ട് മന്ത്രിസ്ഥാനം നല്‍കില്ല. അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കാനാണ് നീക്കം. ആദ്യം ടേം അനൂപ് ജേക്കബിന് നല്‍കാനാണ് ധാരണ. അതേസമയം, വിട്ടുവീഴ്ചയ്ക്ക് ഇല്ല എന്നായിരുന്നു മോന്‍സ് ജോസഫ് നേരത്തെ പറഞ്ഞത്. ചീഫ് വിപ്പ് സ്ഥാനം വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് വ്യക്തമാക്കിയതായും മോന്‍സ് ജോസഫ് പറഞ്ഞിരുന്നു.






