Spread the love

സൗദിയില്‍ തടവില്‍ ക‍ഴിയുന്ന അബ്ദുള്‍ റഹീമിൻ്റെ ശിക്ഷാ കാലാവധി ഈ മാസം 19ന് അവസാനിക്കുമെന്ന് കുടുംബം അറിയിച്ചു. ഉടൻ റഹീമിന് പുറത്തിറങ്ങാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ അറിയിച്ചു. വാർത്ത നല്‍കിയ പത്രമാധ്യമങ്ങള്‍ക്ക് നന്ദിയെന്ന് അവർ അറിയിച്ചു.

video
play-sharp-fill

20ന് വരുമെന്ന പ്രചാരണം തെറ്റാണ്. സൗദിയിലെ പെരുന്നാള്‍ അവധി കഴിഞ്ഞ് വരാനാണ് സാധ്യത. ലോകമലയാളി സമൂഹം കൈകോർത്ത മഹാസംഭവത്തിന് തിരശ്ശീല വീ‍ഴുകയാണ്. 20 വർഷം റഹീമിനെ പിന്തുണച്ച എല്ലാ മലയാളികള്‍ക്കും നന്ദി. മാധ്യമപ്രവർത്തകർക്കും നന്ദി.

ഇന്ത്യൻ എംബസി നന്നായി പ്രവർത്തിച്ചു. 15 മില്യണ്‍ സൗദി റിയാല്‍ നല്‍കിയാണ് വധശിക്ഷ ഒഴിവായതെന്ന് കുടുംബക്കാരും ആക്ഷൻ കമ്മിറ്റിയും അറിയിച്ചു.റഹീമിൻ്റെ മോചനം എപ്പോ‍ഴെന്ന് പറയാൻ സാധിക്കില്ല. റഹീമിൻ്റെ തിരിച്ചുവരവ് ആഘോഷിക്കില്ലെന്നും റഹീം തിരിച്ചുവന്നാലും സൗദി അറേബ്യ എന്ന രാജ്യത്തെ ഇകഴ്‌ത്താൻ പാടില്ലെന്നും അവർ പറഞ്ഞു. സൗദി അറേബ്യയുടെ നിയമ വ്യവസ്ഥയെ ഇകഴ്ത്തുന്നത് തിരിച്ചടിയുണ്ടാകും. സമൂഹമാധ്യമം ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അവർ മുന്നറിയിപ്പ് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group