
ചാണ്ടി ഉമ്മൻ പുറത്തേക്കെന്നും കോട്ടയത്ത് നിന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിലേക്കെന്ന് സൂചന. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായേക്കുമെന്നും ചാണ്ടി ഉമ്മൻ മന്ത്രിയാകുമെന്നുള്ള സൂചനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിലേക്കെന്നുള്ള സൂചനകള്‍ പുറത്തുവന്നത്.
ആയതിനാൽ വി ടി ബല്‍റാം സ്പീക്കറായേക്കും. മന്ത്രിസഭയിലേക്ക് പരിഗണിക്കാത്തതില്‍ ചാണ്ടി ഉമ്മൻ വിഭാഗത്തില്‍ അതൃപ്തി നിലനില്‍ക്കുകയാണ്. അതേസമയം, മന്ത്രിമാരുടെ പട്ടികയില്‍ ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്ന് നിയുക്ത എം എല്‍ എ പി സി വിഷ്ണുനാഥ് പറഞ്ഞു.
വകുപ്പുകളെക്കുറിച്ച് മുഖ്യമന്ത്രിയും പ്രസിഡന്റും പറയുമെന്നും കൃത്യമായ സമയത്ത് കാര്യങ്ങള്‍ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ പട്ടിക ഇന്ന് പൂർത്തിയാകുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും പ്രതികരിച്ചു. ഇന്ന് തീരുമാനം ഉണ്ടാകും. ഗവർണറെ കാണുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കും. ഇന്ന് തന്നെ ഗവർണർക്ക് കൈമാറും. വകുപ്പുകള്‍ സത്യപ്രതിജ്ഞ ചെയ്യുന്ന മുറയ്ക്കെന്നും സണ്ണി ജോസഫ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







