Spread the love

കോട്ടയം: മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ട് നോമ്പ് തിരുനാളിനോടനുബന്ധിച്ച് സെപ്റ്റംബർ 6 മുതൽ 8 വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

video
play-sharp-fill

കോട്ടയത്തുനിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണർകാട് ടൗണില്‍ എത്തി NH 183 റോഡിലൂടെ പൊൻകുന്നം ഭാഗത്തേക്ക്പോകാവുന്നതാണ്.

കോട്ടയത്തുനിന്നും പാലാ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വടവാതൂർ മിൽമ ഭാഗത്തുനിന്നും ഇടത്തേക്ക് തിരിഞ്ഞ് പ്രവാല്‍ വഴി മോസ്കോയിൽ എത്തി വലത്തേക്ക് തിരിഞ്ഞ് തിരുവഞ്ചൂർ കുരിശുപള്ളി ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് അയർക്കുന്നം വഴി പോകാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാലം പാലം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് അണ്ണാടിവയൽ എത്തി വലത്തേക്ക് തിരിഞ്ഞ് എരുമപ്പെട്ടിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ആക്കാം കുന്ന് ഭാഗത്തുനിന്നും വലത്തേക്ക് തിരിഞ്ഞ് കാഞ്ഞിരത്തുമൂട് കുരിശുപള്ളി ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് അൻപത് മീറ്റർ ചെന്ന് നാലും കൂടിയ പൂമറ്റം ജംഗ്ഷനിൽ നിന്നും നേരെ മന്ദിരം ഭാഗത്തുകൂടി കോട്ടയത്തിന് പോകാവുന്നതാണ്.

പൊൻകുന്നം ഭാഗത്തുനിന്നും കോട്ടയത്തിന് പോകേണ്ട വാഹനങ്ങൾഎരുമപ്പെട്ടിയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കാട്ടിൽപ്പടി ഭാഗത്തുനിന്നും വലത്തേക്ക് തിരിഞ്ഞ് കാഞ്ഞിരത്തുമൂട് കുരിശുപള്ളി ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് അൻപത് മീറ്റർ ചെന്ന് നാലും കൂടിയ പൂമറ്റം ജംഗ്ഷനിൽനിന്നും നേരെ മന്ദിരം ഭാഗത്തുകൂടി കോട്ടയത്തിന് പോകാവുന്നതാണ്.