play-sharp-fill
കാമുകി വിവാഹാഭ്യർത്ഥന നിരസിച്ചു; യുവാവ് ഫേസ്‌ബുക്ക് ലൈവിൽ ജീവനൊടുക്കി; പെൺകുട്ടിയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതായും ലൈവിൽ യുവാവ്; അന്വേഷണം ആരംഭിച്ച് പൊലീസ്

കാമുകി വിവാഹാഭ്യർത്ഥന നിരസിച്ചു; യുവാവ് ഫേസ്‌ബുക്ക് ലൈവിൽ ജീവനൊടുക്കി; പെൺകുട്ടിയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതായും ലൈവിൽ യുവാവ്; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

ആസാം: കാമുകി വിവാഹത്തിനു സമ്മതിക്കാതെ വന്നതോടെ ഫേസ്‌ബുക്ക് ലൈവിൽ യുവാവ് ജീവനൊടുക്കി. ‌ ജയദീപ് റോയ്( 27 ) എന്നയാളാണ് ജീവനൊടുക്കിയത്.

കുടുംബത്തിന്‍റെ സമ്മർദം മൂലം യുവതി വിവാഹത്തിൽ നിന്ന് പിന്‍മാറുകയായിരുന്നു. മെഡിക്കൽ സെയിൽസ് പ്രൊഫഷണലാണ് ജയദീപ് റോയ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. താമസിക്കുന്ന മുറിയിൽ, കയറിൽ തൂങ്ങിയാണ് ജയദീപ് ജീവനൊടുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞാൻ വിവാഹാഭ്യർത്ഥനയുമായി അവളുടെ വീട്ടിൽ പോയി. എന്നാൽ എല്ലാവരുടെയും മുന്നിൽ വച്ച് അവൾ എന്നെ തിരസ്കരിക്കയാണ് ചെയ്തത്. പിന്നീട്, ഞങ്ങളുടെ ബന്ധത്തിന്‍റെ പേരിൽ അവളെ കൊന്നുകളയുമെന്നുവരെ അവളുടെ അമ്മാവൻ എന്നെ ഭീഷണിപ്പെടുത്തി. അതുകൊണ്ട് അവൾ വിഷമിക്കാതിരിക്കാൻ ഈ ലോകത്തു നിന്ന് ഞാൻ പോവുകയാണ്.

അമ്മയോടും അമ്മാവനോടും സഹോദരിയോടും ജ്യേഷ്ഠനോടുമൊക്കെ ഞാൻ മാപ്പ് ചോദിക്കുന്നു. നിങ്ങളെയെല്ലാവരെയും ഞാൻ സ്നേഹിക്കുന്നു. പക്ഷേ, അതിനെക്കാൾ ഞാൻ എന്‍റെ കാമുകിയെ സ്നേഹിക്കുന്നു.” എന്നാതായിരുന്നു ഫേസ്‌ബുക്ക് ലൈവിൽ ജയദീപിന്‍റെ അവസാന വാക്കുകൾ.