Spread the love

കണ്ണൂർ: പെരിങ്ങോം വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു.

video
play-sharp-fill

ഇടക്കോം സ്വദേശി സിജോയാണ് മരിച്ചത്. വെള്ളോറയിലെ ഒരു റബ്ബർ എസ്റ്റേറ്റിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. നായാട്ടിനിടെ അബദ്ധത്തില്‍ വെടികൊണ്ടതാകാമെന്നാണ് പ്രാഥമിക വിവരം. സിജോയുടെ സുഹൃത്ത് ഷൈനിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാക്കളുടെ കൈവശം നാടൻ തോക്കുകളുണ്ടായിരുന്നു. കാട്ടുപന്നിയെ പിടിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവമെന്നാണ് ഷൈൻ പൊലീസിന് മൊഴി നല്‍കിയത്.

സംഭവത്തില്‍ പെരിങ്ങോം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പയ്യന്നൂർ ഡിവൈഎസ്പിയടങ്ങുന്ന സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം അടുത്തുളള ആശുപത്രിയിലേക്ക് മാറ്റും.

ഈ മേഖലയില്‍ സാധാരണയായി കാട്ടുപന്നികള്‍ ഇറങ്ങാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മരണത്തിനുപിന്നില്‍ എന്തെങ്കിലും ദുരൂഹയുണ്ടോയെന്ന കാര്യവും അന്വേഷിക്കും.