Spread the love

കോഴിക്കോട്: 100 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കോഴിക്കോട് യുവാവിന് കുത്തേറ്റു. കോഴിക്കോട് പുതുപ്പാടിയിലാണ് സംഭവം.

video
play-sharp-fill

താമരശ്ശേരി കെടവൂർ പൊടിപ്പില്‍ രമേശനാണ് കുത്തേറ്റത്. കുത്തേറ്റ് പരിക്കേറ്റ രമേശനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്‍റെ ജോലിചെയ്യുന്ന ബന്ധുവും ഇയാളുടെ മരുമകനും ചേർന്നാണ് ആക്രമിച്ചതെന്നാണ് രമേശൻ പറയുന്നത്.

കൂലി സംബന്ധമായ നൂറു രൂപയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചതെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group