play-sharp-fill
മദ്യ ലഹരിയിൽ വീട്ടുകാരുമായി വാക്കുതർക്കം, പിന്നാലെ കിണറ്റിലേക്ക് എടുത്ത്ചാടി യുവാവ് ; ഫയർ ഫോയ്സെത്തി രക്ഷപ്പെടുത്തി

മദ്യ ലഹരിയിൽ വീട്ടുകാരുമായി വാക്കുതർക്കം, പിന്നാലെ കിണറ്റിലേക്ക് എടുത്ത്ചാടി യുവാവ് ; ഫയർ ഫോയ്സെത്തി രക്ഷപ്പെടുത്തി

കോഴിക്കോട് : കാരശ്ശേരി മലാംകുന്നിൽ യുവാവ് മദ്യലഹരിയിൽ കിണറ്റിൽ ചാടി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

മലാം കുന്ന് സ്വദേശി ആകസ്മിത് (24 ) ആണ് മദ്യലഹരിയിൽ കിണറ്റിൽ ചാടിയത്. മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതർക്കം ഉണ്ടാക്കിയ യുവാവ് കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് വിവരം.

കിണറ്റിൽ ചാടിയ യുവാവിനെ മുക്കം ഫയർ ഫോയ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. തലക്കുൾപ്പടെ പരുക്കേറ്റ യുവാവ് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group