Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : മാവിൽ നിന്ന്‌ വീണ്‌ മധ്യവയസ്‌കന്‍ മരിച്ചു. പെരുവ അവർമ്മ ചിറ്റക്കാട്ട് ഗോകുലൻ (62) ആണ് വീട്ടുമുറ്റത്തെ മാവിൽ നിന്ന് വീണ് മരിച്ചത്. വീട്ടുമുറ്റത്തെ മാവിൽ മാങ്ങ പറിക്കാനായി കയറിയ ഗോകുലൻ കാൽ വഴുതി വീഴുകയായിരുന്നു.

ഉടൻ തന്നെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെളളൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ പ്രസന്നകുമാരി, മകൾ നീതു, മരുമകൻ അനു. സംസ്‌കാരം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group