Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : കിണറ്റിനുള്ളിൽ അകപ്പെട്ടുപോയ യുവാവിനെ രക്ഷപ്പെടുത്തി. ചാമംപതാൽ സ്വദേശി സാം (25) നെയാണ് രക്ഷപ്പെടുത്തിയത്. വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപത്തെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു യുവാവ്. വാഴൂർ ചാമംപതാലിലാണ് സംഭവം.

ഇരുപത്തഞ്ച് അടിയിലേറെ ആഴമുള്ള കിണറിലാണ് സാം അകപ്പെട്ടുപോയത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സാമിന് പിടിച്ചിറങ്ങിയ കയറുവഴി തിരികെ കയറി വരാൻ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിഞ്ഞെത്തിയ സമീപവാസികൾ ഉടൻ തന്നെ പാമ്പാടി ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടർന്ന് ഫയർ ഫോഴ്‌സ്‌ സ്ഥലത്തെത്തി സാമിനെ രക്ഷിക്കുകയായിരുന്നു.