സൗജന്യ പഠനസഹായവുമായി മമ്മൂട്ടി; ‘വിദ്യാമൃതം 2’ ന് തുടക്കമായി

സൗജന്യ പഠനസഹായവുമായി മമ്മൂട്ടി; ‘വിദ്യാമൃതം 2’ ന് തുടക്കമായി

നടൻ മമ്മൂട്ടിയുടെ സൗജന്യ പഠന സഹായ പദ്ധതിയായ ‘വിദ്യാമൃതം 2’ ആരംഭിച്ചു. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷനും എംജിഎം ഗ്രൂപ്പും സംയുക്തമായി ആരംഭിക്കുന്ന പദ്ധതിയാണ് വിദ്യാമൃതം. കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷന്‍റെ സ്ഥാപകനും രക്ഷാധികാരിയുമായ മമ്മൂട്ടിയാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 42 കുട്ടികളുടെ പട്ടിക എംജിഎം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാന് കൈമാറിയത്.

കോവിഡ് മഹാമാരിയും പ്രകൃതിക്ഷോഭവും മൂലം അനാഥരായ വിദ്യാർത്ഥികളുടെ കോളേജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതിയാണ് വിദ്യാമൃതം 2. മാതാപിതാക്കളെ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസമാണ് സംഘടന ഏറ്റെടുക്കുന്നത്. പദ്ധതി പ്രകാരം ഏറ്റെടുക്കുന്ന കുട്ടികളുടെ കോളേജ് വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമായിരിക്കും.

എൻജിനീയറിംഗ്, പോളിടെക്നിക് കോഴ്സുകൾ , വിവിധ ആർട്ട്സ്, കൊമേഴ്സ്, ഫാർമസി ബിരുദ, ബിരുദാനന്തരബിരുദ വിഷയങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. വരും വർഷങ്ങളിൽ വിപുലീകരിക്കുന്ന ഈ പദ്ധതി കൂടുതൽ മേഖലകളിൽ കൂടുതൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന വിവിധ സ്കോളർ ഷിപ്പുകളും അവതരിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group