play-sharp-fill
മലപ്പുറത്ത് നിപ; പഞ്ചായത്തുകളിലെ നിയന്ത്രണം ഇന്ന് മുതല്‍; കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍  അവലോകന യോഗം ചേരും

മലപ്പുറത്ത് നിപ; പഞ്ചായത്തുകളിലെ നിയന്ത്രണം ഇന്ന് മുതല്‍; കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും

മലപ്പുറം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തുടർനടപടികള്‍ ആലോചിക്കാൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നും മലപ്പുറത്ത് അവലോകന യോഗം ചേരും.

കുട്ടിയുടെ റൂട്ട് മാപ്പ് ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഈ മാസം 11 മുതല്‍ 15 വരെ കുട്ടിയെത്തിയ സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങളാണ് പുറത്തുവിട്ടത്.

ഈ സന്ദർഭങ്ങളില്‍ കുട്ടിയുമായി സമ്പർക്കത്തിലേർപെട്ടവർ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആനക്കയം , പാണ്ടിക്കാട് പഞ്ചായത്തുകളില്‍ ഏർപെടുത്തിയ നിയന്ത്രണം ഇന്നു മുതല്‍ നിലവില്‍ വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.