ബസിലെ സ്ഥിരം യാത്രക്കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 28കാരനായ ഡ്രൈവര്‍ അറസ്റ്റില്‍
കൊല്ലം: കടയ്ക്കലില്‍ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍.
28 കാരനായ അഖിലാണ് കടയ്ക്കല്‍ പൊലീസിന്റെ പിടിയിലായത്.
സ്വകാര്യ ബസ്സിലെ ഡ്രൈവറായ പ്രതി ബസില്‍ വച്ചാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് ലോഡ്ജിലേക്ക് കുട്ടിക്കൊണ്ട് പോയി പീഡിപിക്കുകയായിരുന്നു എന്നാണ് പരാതി.
കടയ്ക്കല്‍ – കല്ലറ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് അറസ്റ്റിലായ അഖില്‍. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു പെണ്‍കുട്ടി. യാത്രക്കിടയിലെ പരിചയം പ്രണയമായി വളർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹിതനാണന്ന വിവരം മറച്ച് വെച്ചാണ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ വശത്താക്കിയത്. കഴിഞ്ഞ ഒമ്ബതാം തീയതി കേളേജിലേക്ക് പോയ പെണ്‍കുട്ടിയെ പ്രതി ചടയമംഗലത്തെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ട് പോയി പിഡീപ്പിച്ചു. പെണ്‍കുട്ടി എതിർത്തെങ്കിലും വിവാഹ ആലോചനയ്ക്കായി ബന്ധുക്കളെ വീട്ടിലേക്ക് അയക്കാമെന്ന് പറഞ്ഞ് പീഡനത്തിന് ഇരയാക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് വിവാഹത്തെ കുറിച്ച് സൂചിപ്പിക്കുമ്പോഴെല്ലാം പ്രതി ഒഴിഞ്ഞുമാറി. തുടർന്ന് പെണ്‍കുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞു. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി രണ്ട് തവണ വിവാഹിതനാണെന്ന് മനസ്സിലാക്കിയത്.
ആദ്യ വിവാഹ ബന്ധം വേർപെടുത്തി മറ്റൊരാളെ പ്രണയിച്ച് വിവാഹം കഴിച്ചയാളാണ് അഖില്‍. പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് അഖിലിനെ പൊലീസ് പിടികൂടിയത്. പീഡനം, വിവാഹ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.