Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്: മായനാട് പണി കഴിഞ്ഞ റോഡില്‍ വീണ്ടും ടാറിട്ടെന്ന പരാതിയുമായി നാട്ടുകാർ.

മെഡിക്കല്‍ കോളേജ് കുന്ദമംഗമലം റോഡില്‍ മായനാട് ഭാഗത്ത് ഒഴുക്കര റോഡിലാണ് റോഡ് നിര്‍മാണം നാട്ടുകാര്‍ക്ക് തടയേണ്ടി വന്നത്. മൂന്നു ദിവസം മുൻപ് ടാറിംഗ് പൂര്‍ത്തിയായ സ്ഥലത്ത് വീണ്ടും ചല്ലി നിരത്തി ടാറിടാനായിരുന്നു കരാറുകാരുടെ നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡു കുഴിഞ്ഞിടത്ത് അറ്റകുറ്റപ്പണിയെന്നായിരുന്നു കരാറുകാരുടെ വിശദീകരണം. എന്നാല്‍ ഒരിടത്തുംകുഴിയോ മറ്റ് അപാതകളോ ആരും കണ്ടില്ല.

ഇതിനെത്തുടര്‍ന്ന് അനാവശ്യമായി വീണ്ടും റോഡ് ടാര്‍ ചെയ്യാന്‍ ശ്രമിക്കുന്നത് നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു.

നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. കരാറുകാര്‍ക്ക് റോഡ് മാറിയെന്ന ഉദ്യോഗസ്ഥരുടെ പ്രാഥമിക വിശദീകരണം മന്ത്രി കണക്കിലെടുത്തില്ല.

17 മീറ്റര്‍ സ്ഥലത്ത് നിരത്തിയിരുന്ന ചല്ലി കരാറുകാര്‍ തന്നെ മാറ്റി. അന്വേഷണ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് കരാറുകാര്‍ക്കും ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.