
കോട്ടയം: പാചകവാതകത്തിനും പെട്രോളിയം ഉത്പന്നങ്ങൾക്കും കേന്ദ്ര സർക്കാർ സബ്സിഡി നല്കി രാജ്യത്തെ വിലക്കയറ്റം പിടിച്ചു നിർത്തണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
പാചക വാതകത്തിന്റെ വിലവർധന തടയണമെന്നും പെട്രോൾ, ഡീസൽ വിലകള്‍ വർദ്ധിപ്പിക്കുവാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ധരണയും എംഎൽഎ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
പാചകവാതക വിലക്കയറ്റം മൂലം ഹോട്ടലുകളും റെസ്റ്ററന്റുകളും കാന്റീനുകളും ഹോസ്റ്റലുകളും പൂട്ടിയതുമൂലം ആയിരക്കണക്കിന് തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെട്ടെന്നും ഭക്ഷ്യധാന്യങ്ങളുടെ വില കൂടിയതുമൂലം തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധി സ്ക്വയറില്നിന്നാരംഭിച്ച മാർച്ച് നഗരം ചുറ്റി ഹെഡ്പോസ്റ്റ് ഓഫീസിനു മുന്നിലെത്തി ധരണ നടത്തി.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അനിയൻ മാത്യു, പി.വി. പ്രസാദ്, എം.വി. മനോജ്, നന്തിയോട് ബഷീർ, ജില്ലാ ഭാരവാഹികളായ പ്രീത രാജേഷ്, പി.എച്ച്. അഷറഫ്, എം.എൻ. ദിവാകരൻ നായർ , രാജന് കൊല്ലംപറമ്പില്, പി.വി. സുരേന്ദര്, ടോണി തോമസ്, ടി.സി. റോയി, ബൈജു പി. ജോര്ജ്, സക്കീര് ചങ്ങംപള്ളില്, സഖറിയാസ് സേവ്യര്, ബിജു കൂമ്പിക്കല്, ഇടവട്ടം ജയകുമാര്, അച്ചന്കുത്ത് ചേക്കോന്തയില് തുടങ്ങിയവർ പ്രസംഗിച്ചു







