
കൊച്ചി: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹർജികളില്‍ കാരണം വ്യക്തമാക്കിയില്ലെന്ന കാരണത്താല്‍ മാത്രം കുടുംബ കോടതികള്‍ക്ക് വിവാഹമോചനം നിഷേധിക്കാനാകില്ലെന്ന ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്ന് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
വിവാഹത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായ ദാമ്പത്യ സ്നേഹവും ജീവന്റെ സംരക്ഷണവും ഇത്തരം വിധികള്‍ ദുർബലപ്പെടുത്തുന്നതാണെന്ന് സമിതി അഭിപ്രായപ്പെട്ടു.
വ്യക്തികളുടെ അവകാശങ്ങള്‍ മാത്രം പരിഗണിക്കുന്ന സമീപനം മതിയാകില്ലെന്നും, കുടുംബ ബന്ധങ്ങളുടെയും കുട്ടികളുടെ അവകാശങ്ങളുടെയും സംരക്ഷണവും ഒരുപോലെ പ്രധാനമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാണിച്ചു
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹമോചനവുമായി ബന്ധപ്പെട്ട കേസുകളില്‍ കുഞ്ഞുങ്ങളുടെ മാനസികവും സാമൂഹികവുമായ സുരക്ഷയും ഗൗരവമായി പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് പ്രോലൈഫ് സമിതി വ്യക്തമാക്കി.
സമിതി ഡയറക്ടർ ഫാ. ക്ലീറ്റസ് കതിർപ്പറമ്പില്‍, പ്രസിഡന്റ് ജോണ്സണ് ചൂരെപ്പറമ്പില്, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ എന്നിവർ ചേർന്നാണ് പ്രതികരണം നടത്തിയത്.







